ദില്ലി:കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ഭാഗമായുള്ള കൃഷി ജാഗരൺ സംഘടിപ്പിച്ച “അഗ്രി ഐക്കൺ”പുരസ്കാരം പ്രശസ്ത കാർഷിക യൂട്യൂബ് ചാനലായ ‘പച്ചില’ക്ക് ലഭിച്ചു.കർഷകരിലേക്കും കാർഷിക മേഖലയിലേക്കും ആധുനിക അറിവുകളും ശാസ്ത്രീയ കൃഷിരീതികളും ലളിതവും ജനപ്രിയവുമായ രീതിയിൽ എത്തിക്കുന്നതിലൂടെയാണ് ‘പച്ചില’ ചാനൽ ഈ അംഗീകാരം നേടിയത്.പുതുതലമുറ കർഷകരെ പ്രചോദിപ്പിക്കുന്നതിലും സുസ്ഥിര കൃഷി ആശയങ്ങൾ പ്രചരിപ്പിക്കുന്നതിലും ചാനലിന്റെ പങ്ക് ശ്രദ്ധേയമാണെന്ന് സംഘാടകർ വ്യക്തമാക്കി.കാർഷിക നവീകരണം,ജൈവകൃഷി,വിളവൈവിധ്യം,കർഷകരുടെ അനുഭവങ്ങൾ തുടങ്ങിയ വിഷയങ്ങൾ ആസ്പദമാക്കി ‘പച്ചില’ ഒരുക്കുന്ന ഉള്ളടക്കങ്ങൾ രാജ്യത്തുടനീളം കർഷകർക്കും കാർഷിക രംഗത്തെ ആസ്വാദകർക്കും പ്രയോജനകരമായി മാറിയിട്ടുണ്ടെന്ന് ജൂറി വിലയിരുത്തി.ദില്ലി ഹാബിറ്റാറ്റ് സെന്ററിൽ നടന്ന ചടങ്ങിൽ ഉല്ലാസ് കോവൂരും റിജു കോശിയും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
Home Lifestyle Agriculture ‘പച്ചില’ കാർഷിക യൂട്യൂബ് ചാനലിന് കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ‘കൃഷി ജാഗരൺ’ പുരസ്കാരം






































