ന്യൂഡെൽഹി. ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതിയായ മുൻ മുൻ ദേവസ്വം സെക്രട്ടറി എസ് ജയശ്രീയ്ക്ക് താൽകാലിക ആശ്വാസം.മുൻകൂർ ജാമ്യ അപേക്ഷയിൽ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി.അടുത്ത മാസം 8,9 തീയതികളിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഹാജരാക്കാൻ ജയശ്രീയോട് കോടതി. ആരോഗ്യകാരണങ്ങൾ പരിഗണിച്ചാണ് ജസ്റ്റിസ് ദീപാങ്കർ ദത്തയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ തീരുമാനം. മുൻകൂർ ജാമ്യ അപേക്ഷയിൽ എതിർകക്ഷികൾക്ക് നോട്ടീസ് നൽകി.നേരത്തെ ജയശ്രീയുടെ മുൻകൂർ ജാമ്യ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. കേസിലെ നാലാം പ്രതി മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്നായിരുന്നു ഹൈക്കോടതി നിർദ്ദേശം.ജയശ്രീ മിനുട്സിൽ തിരുത്തൽ നടത്തിയെന്നാണ് കണ്ടെത്തൽ.
































