തിരുവനന്തപുരം. ശബരിമല സ്വര്‍ണക്കൊള്ളയിൽ രമേശ് ചെന്നിത്തല വെളിപ്പെടുത്തിയ വ്യവസായിയുടെ മൊഴി രേഖപ്പെടുത്തി എസ്‌ഐടി. ശബരിമലയിൽ നിന്നും അന്താരാഷ്ട്ര വിഗ്രഹ കടത്ത് സംഘത്തിന് 500 കോടിയുടെ സ്വത്ത് വകകൾ കടത്തി എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം ആരോപണം. കൊള്ളയുടെ
സുപ്രധാന വിവരങ്ങള്‍ അറിയാവുന്ന വ്യവസായിയുടെ വിവരങ്ങളും രമേശ് ചെന്നിത്തല എസ്ഐടിക്ക് മൊഴി നൽകിയിരുന്നു.
വിഒ………..
രമേശ് ചെന്നിത്തല വെളിപ്പെടുത്തിയ ആരോപണങ്ങൾ സംബന്ധിക്കുന്ന വിവരങ്ങൾ അറിയാവുന്ന വ്യവസായിയിൽ നിന്നും SIT മൊഴി രേഖപ്പെടുത്തി. വിദേശത്തായിരുന്നു വ്യവസായിയെ നാട്ടിലേക്ക് എത്താൻ ആവശ്യപ്പെട്ട ശേഷമാണ് നേരിൽ കണ്ട് വിവരങ്ങൾ ശേഖരിച്ചത്. മൊഴിയെടുത്തത് ക്രൈംബ്രാഞ്ച് ഓഫീസിൽ വച്ചല്ല എന്നാണ് സൂചന. ആരോപണങ്ങൾക്കപ്പുറം സ്വർണ്ണ ക്കടത്തു നടത്തിയതുമായി ബന്ധപ്പെട്ട തെളിവുകൾ വ്യവസായിയുടെ പക്കൽ ഉണ്ടോ എന്നാണ് SIT പരിശോധിക്കുന്നത്. ശബരിമലയില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ അമൂല്യ വസ്തുവായി വിറ്റുവെന്ന് തനിക്ക് അറിയാവുന്ന ഒരു വ്യവസായി തന്നോട് പറഞ്ഞുവെന്നായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞത്. ശബരിമലയില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ അമൂല്യ വസ്തുവായി വിറ്റുവെന്നാണ് വ്യവസായി പറഞ്ഞത്. കോടതിയില്‍ രഹസ്യമൊഴി നല്‍കാനും വ്യവസായി തയ്യാറാനിന്നും SIT യെ രമേശ് ചെന്നിത്തല അറിയിച്ചിരുന്നു.
ക്ഷേത്രങ്ങളിലെ പുരാവസ്തുക്കള്‍ മോഷ്ടിച്ച് രാജ്യാന്തര കരിഞ്ചന്തയില്‍ വില്‍ക്കുന്ന സംഘവുമായി ദേവസ്വം ബോര്‍ഡിലെ ചില ഉന്നതര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. 500 കോടിയ്ക്കടുത്ത് ഇടപാട് സ്വര്‍ണപ്പാളിയുടെ കാര്യത്തില്‍ നടന്നിട്ടുണ്ടെന്നും രമേശ് ചെന്നിത്തല കത്തിലലൂടെ അറിയിച്ചിരുന്നു. അതേസമയം സ്വർണ്ണക്കടത്ത് കേസിൽ മുൻ ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് ഉൾപ്പെടെയുള്ള മുൻ ബോർഡ് അംഗങ്ങളുടെ മൊഴി എടുക്കാനും SIT നീക്കം തുടങ്ങി.
Home News Breaking News ശബരിമല സ്വര്‍ണക്കൊള്ള, രമേശ് ചെന്നിത്തല വെളിപ്പെടുത്തിയ വ്യവസായിയുടെ മൊഴി രേഖപ്പെടുത്തി

































