കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡ്. 10.77 കോടി രൂപയാണ് ഇന്നലത്തെ ടിക്കറ്റ് വരുമാനം. ടിക്കറ്റിതര വരുമാനത്തില്‍ നിന്ന് 76 ലക്ഷം രൂപയും ലഭിച്ചു. ആകെ വരുമാനമായി 11.53 കോടി രൂപയും ലഭിച്ചു. ശബരിമല സര്‍വീസില്‍ നിന്നുള്ള വരുമാനം ഉള്‍പ്പടെയാണിത്. മന്ത്രി ഗണേഷ് കുമാര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് നേട്ടം അറിയിച്ചത്.
സിഎംഡി ഡോ.പ്രമോജ് ശങ്കറിന്റെയും മാനേജ്‌മെന്റിന്റെയും ജീവനക്കാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും ഓഫിസര്‍മാരുടെയും ഏകോപിതമായ ശ്രമങ്ങളിലൂടെയാണ് മികച്ച വരുമാനം നേടാന്‍ കഴിഞ്ഞതെന്നും കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 8.57 കോടിയായിരുന്നു വരുമാനമെന്നും അദ്ദേഹം കുറിച്ചു.
































