പാലക്കാട്. വടക്കഞ്ചേരി പഞ്ചായത്തിൽ CPM മുൻ ബ്രാഞ്ച് സെക്രട്ടറിയുടെ പിന്തുണയോടെ യുഡിഎഫ് ഭരണസമിതി അധികാരത്തിൽ വരും.പാർട്ടിയുമായി ഇടഞ്ഞു സ്വാതന്ത്രനായി മത്സരിച് വിജയിച്ച സി.പ്രസാദ് പഞ്ചായത്ത് അധ്യക്ഷനാകും. ഇതു സംബന്ധിച്ച് ഡിസിസി പ്രസിഡന്റ് എ.തങ്കപ്പന്റെ നേതൃത്വത്തിൽ നടത്തിയ യോഗത്തിൽ ധാരണയായി.
30 വർഷത്തിനു ശേഷമാണ് വടക്കഞ്ചേരിയിൽ യുഡിഎഫ് അധികാരത്തിൽ എത്തുന്നത്. 22 സീറ്റിൽ യുഡിഎഫും എൽഡിഎഫും 9 വീതവും ബിജെപി 3 ഉം ഒരു സീറ്റ് സ്വതന്ത്രനും എന്നതാണ് കക്ഷിനില. 3 വാർഡുകളിൽ വിജയിച്ചെങ്കിലും ബിജെപി ഇരുപക്ഷത്തെയും പിന്തുണയ്ക്കില്ല. ഇതോടെയാണ് സ്വതന്ത്രനെ പഞ്ചായത്ത് അധ്യക്ഷനാക്കി അധികാരം പിടിക്കാനുള്ള യുഡിഎഫ് നീക്കം.
സിപിഎമ്മിന്റെ മുൻ പഞ്ചായത്ത് അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന പ്രസാദ് വടക്കഞ്ചേരി 18 ആം വാർഡ് പ്രധാനിയിൽ നിന്ന് സിപിഎം, കോൺഗ്രസ്, ബിജെപി സ്ഥാനാർഥികളെ 182 വോടിനു തോൽപിച്ചാണ് വിജയിച്ചത്. സിപിഐഎം നേതൃത്വത്തോടുള്ള വിയോജിപ്പ് വ്യക്തമാക്കിയ പ്രസാദ് കോൺഗ്രസ്സ് പിന്തുണ സ്വീകരിക്കുന്നതായി പറഞ്ഞു
ഡിസിസി പ്രസിഡന്റ് എ.തങ്കപ്പന്റെ നേതൃത്വത്തിൽ നടത്തിയ യോഗത്തിൽ ധാരണയായതായി കോൺഗ്രസ് നേതാക്കളും സ്ഥിരീകരിച്ചു
ഭരണം നഷ്ടപ്പെടുത്തിയതിനെതിരെ സിപിഎമ്മിൽ നേതാക്കൾക്കെതിരെ പ്രതിഷേധം ശക്തമാണ്
Home News Breaking News വടക്കഞ്ചേരി പഞ്ചായത്തിൽ CPM മുൻ ബ്രാഞ്ച് സെക്രട്ടറിയുടെ പിന്തുണയോടെ യുഡിഎഫ് ഭരണസമിതി അധികാരത്തിൽ വരും






































