തിരുവനന്തപുരം. അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ നിന്ന് സിനിമകൾ ഒഴിവാക്കാനുള്ള കേന്ദ്ര നിർദ്ദേശത്തിൽ പ്രതിഷേധം ശക്തം. ഇന്നും വിവിധ കൂട്ടായ്മകളുടെയും രാഷ്ട്രീയപാർട്ടികളുടെയും പ്രതിഷേധം മേളയിൽ ഉണ്ടാകും.19 സിനിമകളാണ് നിലവിൽ കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ അനുമതി ഇല്ലാത്തതിനാൽ റദ് ചെയ്യപ്പെട്ടിരിക്കുന്നത്.മേളയുടെ ഉദ്ഘാടന ചിത്രമായ പലസ്തീൻ 36, റഷ്യൻ വിപ്ലവം പശ്ചാത്തലമായ ബാറ്റൽഷിപ്പ് പൊട്ടൻകിൻ,സ്പാനിഷ് സിനിമയായ ബീഫ് ഉൾപ്പെടെ ഒഴിവാക്കപ്പെട്ട ചിത്രങ്ങളിൽ ഉൾപ്പെടുന്നു. ഇന്നലെ മാത്രമായി 9 സ്ക്രീനുകൾ റദ് ചെയ്യപ്പെട്ടെങ്കിൽ ഇന്ന് എണ്ണം വർദ്ധിക്കുമെന്നാണ് സംഘാടകസമിതിയുടെ അറിയിപ്പ്. ഇതോടെ ചലച്ചിത്ര മേളയുടെ നടത്തിപ്പും പ്രതിസന്ധിയിൽ ആകുന്ന സാഹചര്യമുണ്ട്. കേന്ദ്രവുമായി ആശയവിനിമയം നടത്തുന്നു എന്നാണ് ചലച്ചിത്ര അക്കാദമിയുടെ വിശദീകരണം.
































