ആഹ്ലാദ പ്രകടനത്തിനിടെ  സംഘര്‍ഷം,ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു

Advertisement

ഇരിങ്ങാലക്കുട . കാറളം പഞ്ചായത്ത് തിരഞ്ഞെടുപ്പ് വിജയത്തില്‍ ബിജെപി നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ ഉണ്ടായ സംഘര്‍ഷം

ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു
അയ്യര് വീട്ടില്‍ വിഷ്ണു (30) ആണ് കുത്തേറ്റത്

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് ബിജെപി പ്രവര്‍ത്തകര്‍

ഗുരുതര പരുക്കേറ്റ വിഷ്ണു തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിൽ

ഞായറാഴ്ച്ച വൈകിട്ട് അഞ്ചോടെ പഞ്ചായത്ത് ഓഫിസ് പരിസരത്ത് വച്ചാണ് ആക്രമണം നടന്നത്

പ്രകടനമായി പോവുകയായിരുന്ന ബിജെപി പ്രവര്‍ത്തകരുമായി സമീപത്തെ ഗ്രൗണ്ടില്‍ നിന്നിരുന്ന ഏതാനും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമായി  സംഘർഷം നടന്നിരുന്നു


പോലീസും നേതാക്കളും ഇടപെട്ട് പ്രശ്‌നം പരിഹരിച്ചിരുന്നു

പിന്നീട് പ്രകനടം പുല്ലത്തറ ഹെല്‍ത്ത് സെന്ററിന് സമീപമെത്തിയപ്പോള്‍ പ്രകടനമായി റോഡിലൂടെ പോവുകയായിരുന്ന ബിജെപി പ്രവര്‍ത്തകരുടെ ഇടയിലേക്ക് ബൈക്കുകളില്‍ എത്തിയ ഒരു സംഘം യുവാക്കള്‍ കയറി ആക്രമിക്കുകയായിരുന്നു

ഇതിനിടയിലാണ് വിഷ്ണുവിന് കുത്തേറ്റത്

സംഘർഷത്തിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here