കൊല്ലം. കോർപ്പറേഷനിലെ കാൽനൂറ്റാണ്ടുകാലത്തെ ഇടതു ഭരണത്തിന് അന്ത്യം. കേവല ഭൂരിപക്ഷം ആർക്കും ഇല്ല. യു ഡി എഫ് ഏറ്റവും വലിയ ഒറ്റ കക്ഷി. 27 സീറ്റുകളിലാണ് യു ഡി എഫിന് വിജയം. 38 ൽ നിന്ന് 16 സീറ്റിലേക്ക് ഇടതു മുന്നണി ഒതുങ്ങിയപ്പോൾ 6 ൽ നിന്ന് 12 ആയി ബിജെപി സീറ്റുകൾ വർധിപ്പിച്ച് കരുത്ത് കാട്ടി.
കൊല്ലം കോർപ്പറേഷനിൽ മുൻ ചരിത്രങ്ങൾ തിരുത്തിക്കുറിച്ചുകൊണ്ടാണ് യു.ഡി.എഫ്. തേരോട്ടം.കേവല ഭൂരിപക്ഷo നേടാനായില്ലെങ്കിലും എൽ.ഡി.എഫിന്റെ ഉരുക്കുകോട്ടയായി കണക്കാക്കപ്പെട്ടിരുന്ന കൊല്ലം കോർപ്പറേഷനിൽ കാൽ നൂറ്റാണ്ടിന് ശേഷം യു.ഡി.എഫിന് ഏറ്റവും വലിയ ഒറ്റകക്ഷിയായി. സമീപകാല ചരിത്രത്തിൽ ഒരിക്കലും കൊല്ലം കോർപ്പറേഷനിൽ ഇത്രയും വലിയ മുന്നേറ്റം യു.ഡി.എഫ്. നേടിയിട്ടില്ല.
മേയര്‍ ഹണി ബെഞ്ചമിന്‍ മുന്‍ മേയര്‍ രാജേന്ദ്രബാബു, മുൻ ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ്, സി പി ഐ എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം വി കെ അനിരുദ്ധൻ എന്നിവരുടെ ദയീന പരാജയങ്ങളും ഇടതു കേന്ദ്രങ്ങളെ ഞെട്ടിച്ചു.
സംസ്ഥാനത്ത് മുൻപ് ശക്തമായ യു ഡി എഫ് തരംഗത്തിൽ പോലും ഇളകാതിരുന്ന കൊല്ലം കോർപ്പറേഷനിലെ കനത്ത തോൽവി എൽ ഡി എഫിന് കനത്ത ആഘാതമാണ് സമ്മാനിച്ചത്.
കോൺഗ്രസ് 22 ഇടങ്ങളിലും ,ആർ എസ് പി മൂന്ന് ഇടങ്ങളിലും
മുസ്ലിം ലീഗ് രണ്ട് ഇടങ്ങളിലും വിജയിച്ചു.കഴിഞ്ഞ തവണ 38 സീറ്റിൽ വിജയിച്ച എൽഡിഎഫ് 16സീറ്റിലേക്ക് ഒതുങ്ങി.സിപിഎം 13 ഇടത്തും,
സിപിഐ മൂന്ന് ഇടങ്ങളിലുമാണ് ജയിച്ചത് .6 സീറ്റിൽ നിന്നാണ് 12 സീറ്റിലേക്കുള്ള ബി ജെ പി യുടെ കുതിച്ച് ചാട്ടം. മിന്നും പ്രകടനമാണ് ബി ജെ പി കൊല്ലത്ത് കാഴ്ച വച്ചത്.ബി ജെ പി കടന്നു കയറി പിടിച്ചെടുത്ത സീറ്റുകളിൽ യു ഡി എഫിൻ്റെയും, എൽ ഡി എഫിൻ്റെയും ശക്തികേന്ദ്രങ്ങളും പെടുന്നു. 1 ഇടത്ത് എസ് ഡി പി ഐ യും വിജയിച്ചു






































