രാഹുൽ മാങ്കൂട്ടത്തിൽ പ്രശ്നം പൊതുവേ തിരഞ്ഞെടുപ്പിൽ യു ഡിഎഫിനെ ബാധിച്ചില്ലെങ്കിലും എംഎൽഎയുടെ സന്തതസഹചാരികൾക്ക് തിരഞ്ഞെടുപ്പിൽ ശനി ബാധിച്ചു. രാഹുൽ നേരിട്ട് എത്തി വോട്ടഭ്യർത്ഥിച്ച പാലക്കാട് നിഖിൽ കണ്ണാടിയും അജാസ് കുഴൽമന്ദവും തോറ്റു. പത്തനംതിട്ടയിൽ ഫെന്നി നൈനാനും പരാജയപ്പെട്ടു. ഏറത്ത് ഡിവിഷനിൽ മത്സരിച്ച റെനോ പി രാജൻ ജയിച്ചു കയറി. രാഹുലിനെ പിന്തുണച്ച ശ്രീനാദേവി വിജയിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സ്വാധീനത്തിൽ ആയിരുന്നു യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് പാലക്കാടും പത്തനംതിട്ടയിലും സ്ഥാനാർത്ഥിത്വം. ഇവർക്ക് വേണ്ടി നേരിട്ട് വീടുകൾ കയറി രാഹുൽ പ്രചരണം നടത്തി. പാലക്കാട് നിഖിൽ കണ്ണാടിയും അജാസ് കുഴൽമന്ദവും തോറ്റമ്പി. പത്തനംതിട്ട അടൂർ നഗരസഭയിലേക്ക് എട്ടാം വാർഡിൽ നിന്ന് മത്സരിച്ച രാഹുലിന്റെ ഉറ്റ സുഹൃത്ത് ഫെന്നി നൈനാൻ മൂന്നാം സ്ഥാനത്തേക്ക് പിന്തളപ്പെട്ടു. രാഹുലിന്റെ അനുയായിയായ റിനോ പി രാജൻ ഏറത്ത് ഡിവിഷനിൽ നിന്ന് ജനപ്രതിനിധിയായി. 284 വോട്ടുകൾക്കായിരുന്നു റിനോയുടെ ജയം. രാഹുലിനെ പിന്തുണച്ച് രംഗത്തുവന്ന ശ്രീനാദേവി കുഞ്ഞമ്മയും പള്ളിക്കൽ ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് ജയിച്ചു. സിപിഐ വിട്ട് കോൺഗ്രസിൽ എത്തിയ ശ്രീന ജയിച്ചത് 196 വോട്ടുകൾക്ക്. രാഹുൽ വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്ന് ശ്രീന പറഞ്ഞു.
പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്ത യുഡിഎഫ് സ്ഥാനാർത്ഥിയും തോറ്റു.






































