തിരുവനന്തപുരം. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗകേസുകളിൽ ഏകീകൃത അന്വേഷണം
പോലീസ് ഹെഡ്കോട്ടേഴ്സിന്റെ നിരീക്ഷണത്തിൽ ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കും
രണ്ടാം കേസ് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട സംഘത്തിൻറെ കീഴിലേക്ക് ആദ്യ കേസും മാറ്റി
പോലീസ് മേധാവിയുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ AIG ജി പൂങ്കുഴലിക്കാണ് രണ്ട് കേസുകളുടെയും അന്വേഷണ ചുമതല
ആദ്യത്തെ കേസിന്റെ അന്വേഷണ ചുമതല തിരുവനന്തപുരം സിറ്റി പോലീസിനു ആയിരുന്നു
സിറ്റി പോലീസിന്റെ അന്വേഷണത്തിലെ അതൃപ്തിയും കേസ് മാറ്റാൻ കാരണമായി
ആദ്യ അന്വേഷണത്തിൽ വിവരങ്ങൾ ചോർന്നതായി സംശയമുണ്ട്
ഒളിവിലായിരുന്ന രാഹുലിനെ കണ്ടെത്താൻ കഴിയാഞ്ഞതും അതൃപ്തിക്ക് കാരണമായി
കൂടുതൽ പരാതികൾ വന്നാൽ രഹസ്യ സ്വഭാവം സൂക്ഷിക്കാൻ കൂടിയാണ് ഒറ്റ SIT യിലേക്ക് അനേഷണം മാറ്റിയത്
അതേസമയം രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിച്ചേക്കും. രണ്ടാമത്തെ ലൈംഗിക പീഡന കേസിൽ തിരുവനന്തപുരം സെഷൻസ് കോടതിയാണ് രാഹുലിന് ജാമ്യം നൽകിയത്. കോടതി പരാതിക്കാരുടെ മൊഴി കൃത്യമായി പരിഗണിച്ചില്ലെന്നും, ജാമ്യം നൽകിയാൽ കേസ് ആട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അപ്പിൽ നൽകിയത്. ഇതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ അഭിഭാഷകനുമായി ചർച്ച നടത്തി
അഡ്വ.എസ്.രാജീവിൻ്റെ വടക്കൻ പറവൂരിലെ വീട്ടിലെത്തിയാണ് കണ്ടത്
ഇന്നലെ രാത്രി 11 മണിക്കായിരുന്നു കൂടിക്കാഴ്ച്ച






































