Home News Breaking News ജാമ്യം റദ്ദാക്കണം, രാഹുൽ സ്ഥിരംകുറ്റവാളിയെന്ന്സർക്കാർ

ജാമ്യം റദ്ദാക്കണം, രാഹുൽ സ്ഥിരംകുറ്റവാളിയെന്ന്
സർക്കാർ

Advertisement

കൊച്ചി. രണ്ടാമത്തെ പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് മുൻ‌കൂർ ജാമ്യം നൽകിയതിനെതിരെ സർക്കാർ  ഹൈകോടതിയിൽ അപ്പീൽ നൽകി.
രാഹുൽ സ്ഥിരംകുറ്റവാളിയെന്ന്
സർക്കാർ. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയായിരുന്നു മുൻ‌കൂർ
ജാമ്യം അനുവദിച്ചത്.


രാഹുലിന് ജാമ്യം അനുവദിച്ചുള്ള തിരുവനന്തപുരം സെഷൻസ് കോടതി ഉത്തരവിൽ ചില ഗുരുതരമായ പരാമർശങ്ങളുണ്ട്. ഇത് കേസിന്റെ നിലനിൽപ്പിനെ തന്നെ ചോദ്യം
ചെയ്യുന്ന സാഹചര്യത്തിലാണ് അടിയന്തരമായി സർക്കാർ ഹൈകോടതിയിൽ
ജാമ്യം റദ്ദ് ചെയ്യാൻ അപീൽ നൽകിയത്.

സെഷൻസ് കോടതി തെളിവുകൾ കൃത്യമായി പരിഗണിച്ചില്ല. രാഹുൽ സ്ഥിരം കുറ്റവാളിയാണ്. ജാമ്യം അനുവദിച്ചാൽ കേസ് ആട്ടിമറിക്കാൻ സാധ്യതയുണ്ട് തുടങ്ങിയ കാര്യങ്ങളാണ് അപീൽ ഹർജിയിൽ ഉള്ളത്.

ആദ്യ കേസിൽ അറസ്റ്റ് തടഞ്ഞ ഹൈകോടതി 15 ന് വീണ്ടും മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നുണ്ട്. ഈ കേസിൽ രണ്ടാംപ്രതിയായ രാഹുലിന്റെ സുഹൃത്ത് ജോബ് ജോസഫ് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി.

ജാമ്യം റദ്ദ് ചെയ്യാൻ സർക്കാർ ഹൈകോടതിയെ സമീപിച്ച സാഹചര്യത്തിൽ രാഹുൽ പാലക്കാട്‌ വോട്ട് ചെയ്യാൻ എത്തില്ല എന്ന് പ്രചരണമുണ്ടായെങ്കിലും അവസാനനിമിഷം രാഹുൽ കുന്നത്തൂർ മേട് ബൂത്തിലെത്തി വോട്ടു ചെയ്തു.

Advertisement