കൊച്ചി. നടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷയിലെ വാദം നാളെ. പൾസർ സുനി മുതലുള്ള ആറു പ്രതികളുടെ ശിക്ഷയിലാണ് നാളെ വാദം നടക്കുക. ആറു പേരും കുറ്റക്കാരാണെന്നും ഗൂഢാലോചന കൂട്ടബലാത്സംഗം അടക്കം 12 വകുപ്പുകളും പ്രതികൾക്കെതിരെ നിലനിൽക്കും എന്നും വിചാരണ കോടതി കണ്ടെത്തിയിരുന്നു .വിധി പകർപ്പ് ലഭിച്ച ശേഷമാകും ദിലീപിനെ കുറ്റവിമുക്തനാക്കിയതിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുക . നാടും സർക്കാറും അതിജീവിതയ്ക്കൊപ്പം എന്ന മുഖ്യമന്ത്രി പ്രതികരിച്ചു.
നടിയെ ആക്രമിച്ച കേസിൽ നാളെ എറണാകുളം സെക്ഷൻ കോടതി ശിക്ഷയിലെ വാദം കേൾക്കും . കുറ്റക്കാർ എന്ന് കണ്ടെത്തിയ ഒന്നു മുതൽ 6 വരെയുള്ള പ്രതികളുടെ ശിക്ഷയും ഹണി എം. വർഗീസിന്റെ ബെഞ്ച് നാളെ വിധിച്ചേക്കാം. വിധി പകർപ്പ് ലഭിച്ചശേഷം ആകും ദിലീപിനെ കുറ്റവിമുക്തനാക്കിയതിനെതിരെ ഹൈക്കോടതിയിൽ പ്രോസിക്യൂഷൻ അപ്പീൽ നൽകുക. അതേസമയം വിധിച്ചു പിന്നാലെ മലയാള സിനിമ മേഖലയിൽ ഉടലെടുത്ത ഭിന്നത കടുക്കുകയാണ്. കുറ്റക്കാരെ കോടതി ശിക്ഷിച്ചിട്ടുണ്ട് എന്ന് കുക്കു പരമേശ്വരൻ പറഞ്ഞു
ദിലീപ് സിനിമ സംഘടനകൾക്ക് വരുന്ന കാര്യത്തിൽ അഭിപ്രായം പറയുന്നില്ലെന്ന് സത്യൻ അന്തിക്കാട്.
കേസിൽ യുഡിഎഫ് അവരുടെ നിലപാട് വ്യക്തമാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
അതിജീവിതയ്ക്ക് ഒപ്പം എന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശനും. അപ്പീൽ ഹൈക്കോടതിയിൽ എത്തുന്നതോടെ നടി ആക്രമിച്ച കേസ് വരും ദിവസങ്ങളിലും ചർച്ചയിൽ നിറയും.






































