നിലമ്പൂർ. മണലോടിയിൽ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മണലോടി വാരിയം മഠത്തിൽ രാജേഷ് ആണ് മരിച്ചത്. രാവിലെ നടക്കാനിറങ്ങിയവരാണ് വീടിന്റെ വാതിലിനോട് ചേർന്ന് മരിച്ച് കിടക്കുന്ന രാജേഷിനെ കണ്ടെത്തിയത്. മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് പൊലീസ് പറയുന്നത്. മരണ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. രാജേഷിന്റെ ഭാര്യ വിദേശത്താണ്. അമ്മ ശബരിമലക്കും പോയിരുന്നു.






































