തിരുവനന്തപുരം. രാഹുലിന് രണ്ടാം പീഡനക്കേസിലും മുൻകൂർ ജാമ്യം
രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള രണ്ടാമത്തെ പീഡന കേസുമായി ബന്ധപ്പെട്ട
മുൻകൂർ ജാമ്യാപേക്ഷയിൽ രാഹുലിന് ആശ്വാസ വിധി. രാഹുലിന് മുൻകൂർ ജാമ്യം നൽകിയ കോടതി തിങ്കളാഴ്ചകളിൽ അന്വേഷണോദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം ജില്ലവിടരുത് തുടങ്ങി നിരവധി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത് .തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.
കൂടുതൽ വകുപ്പുകൾ കൂടി ചേർത്ത വിവരം
പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു..
പരാതിയിൽ ഉറച്ചു നിൽക്കുന്നതായി
പെൺകുട്ടി മൊഴി നൽകിയിരുന്നു.
പെൺകുട്ടിയുടെ രഹസ്യ മൊഴിയും കോടതിയിൽ ഹാജരാക്കിയിരുന്നു.
കരഞ്ഞു കാലു പിടിച്ചിട്ടും
രാഹുൽ ബലാത്സംഗം ചെയ്തുവെന്നാണ് മൊഴി.പല പ്രാവശ്യം വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും
ഭയം കാരണമാണ് ഇത്രയും നാൾ പുറത്തു പറയാതിരുന്നതെന്നും പെൺകുട്ടി മൊഴി നൽകിയിരുന്നു.ബലാത്സംഗ – ഭ്രൂണഹത്യ കേസിൽ ഇതേ കോടതി രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു.






































