തിരുവനന്തപുരം. ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവരം കൈമാറാൻ കോൺഗ്രസ്സ് നേതാവ്
രമേശ് ചെന്നിത്തല ഇന്ന് SIT മുൻപിൽ ഹാജരാകും.രാവിലെ 11 മണിക്ക് ഈഞ്ചക്കൽ
ക്രൈം ബ്രാഞ്ച് ഓഫീസിലാകും രമേശ്
ചെന്നിത്തല എത്തുക.സ്വർണക്കൊള്ളയെ കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ സാധിക്കുന്ന വ്യക്തിയെ അന്വേഷണ സംഘവുമായി ബന്ധപ്പെടുത്താൻ തയാറാണെന്ന് ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘത്തലവന് രമേശ് ചെന്നിത്തല കത്ത് നൽകിയതിന് പിന്നാലെയാണ് നീക്കം.സ്വർണപ്പാളിയുമായി ബന്ധപ്പെട്ട് 500 കോടിയുടെ ഇടപാടാണ് അന്താരാഷ്ട്ര കരിച്ചന്തയിൽ നടന്നതെന്നും,
പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ
ബന്ധം അന്വേഷിക്കണമെന്നും ചെന്നിത്തല
ആവശ്യപ്പെട്ടിരുന്നു.






































