കൊച്ചി. കിഴക്കമ്പലത്ത് വോട്ടെടുപ്പിന്റെ അവസാനഘട്ടത്തിൽ മാധ്യമപ്രവർത്തകർക്ക് നേരെ കൈയേറ്റം .ട്വന്റി ട്വിന്റി ചീഫ് കോഡിനേറ്റർ സാബു എം ജേക്കബ് മാധ്യമങ്ങളോട് സംസാരിക്കുന്നതിന് ഇടയിലും എൽഡിഫ് യുഡിഎഫ് പ്രവർത്തകർ പ്രതിക്ഷേധിച്ചു .കിഴക്കമ്പലം പഞ്ചായത്തിലെ വിലങ്ങ് സെന്റ് മേരീസ് ചർച്ച് ബൂത്തിലായിരുന്നു സംഭവം .
ട്വന്‍റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് വോട്ട് ചെയ്ത് ഇറങ്ങി മാധ്യമപ്രവർത്തകരോട് സംസാരിക്കുന്ന സമയത്താണ് പ്രവർത്തകരെത്തി മാധ്യമപ്രവർത്തകരെ തടഞ്ഞത്. ബൂത്തിനടുത്ത് നിന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നത് അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. കിഴക്കമ്പത്ത് എൽഡിഎഫ് യുഡിഎഫ് ഒറ്റക്കെട്ടാണ് എന്നും ഗുണ്ടായിസമാണ് ഇവിടെ നടക്കുന്നതെന്നും സാബു എം ജേക്കബ് ആരോപിച്ചു.
അതെ സമയം തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമപ്രവർത്തകരെയും സംഘം കൈയേറ്റം ചെയ്തു. വനിത മാധ്യമപ്രവർത്തകർക്ക് നേരെയും പ്രതിഷേധക്കാർ അസഭ്യം പറഞ്ഞു.
മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്ത സമയത്ത് പൊലീസും സ്ഥലത്ത് ഉണ്ടായിരുന്നില്ല. പിന്നീടാണ് പൊലീസ് എത്തി കൈയേറ്റം ചെയ്തവരെ പിൻ തിരിപ്പിച്ചത്.
Home News Breaking News കിഴക്കമ്പലത്ത് അഴിഞ്ഞാടി എൽഡിഫ് യുഡിഎഫ് പ്രവർത്തകർ, മാധ്യമപ്രവർത്തകർക്ക് നേരെ കൈയേറ്റം




































