കൊച്ചി. നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതികളായി ഉള്ളത് പത്തുപേർ. അവർക്കെതിരെ ചുമത്തിയ വകുപ്പുകൾ ഏതൊക്കെ , പ്രോസിക്യൂഷൻ വാദം വിജയിച്ചാൽ പ്രതികൾക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷ എന്താണ് . വിശദമായി പരിശോധിക്കാം.
120 ബി ഗൂഢാലോചന. ഈ കുറ്റം തെളിഞ്ഞാൽ കേസിലെ 10 പ്രതികളും അഴിക്കുള്ളിലാവും. 20 വർഷംമുതൽ ജീവപര്യന്തംവരെ ഉറപ്പ്. ദിലീപിനെതിരെ
ഗൂഢാലോചന,കൂട്ടബലാത്സംഗം,തട്ടികൊണ്ടുപോകൽ തുടങ്ങി 13 വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ഗൂഢാലോചന
തെളിഞ്ഞാൽ മറ്റ് കുറ്റകൃത്യങ്ങൾ സ്വാഭാവികമായും നിലനിൽക്കും. തെളിയിക്കാനായിട്ടുണ്ട് എന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം ഉള്ളത്.
1 മുതൽ 6 വരെ പ്രതികൾ നേരിട്ട് കൃത്യത്തിൽ പങ്കെടുത്തവരാണ്. പൾസർസുനി, മാർട്ടിൻ ആന്റണി, ബി മണികണ്ഠൻ, വി പി വിജേഷ്,
സലിം, പ്രദീപ് എന്നിവരാണ് ആദ്യ
കുറ്റപത്രത്തിലെ പ്രതികൾ.
ഗൂഢാലോചന, കൂട്ടബലാത്സംഗം, തട്ടികൊണ്ടുപോകൽ IT ആക്ട് അടക്കം 13 വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. 7 ആം പ്രതി ചാർളി, 8 പ്രതി
സനിൽ, 10 ആം പ്രതി ദിലീപിന്റെ സുഹൃത്ത് ശരത്ത് എന്നിവരാണ്. പ്രതിച്ചേർത്ത രണ്ട് അഭിഭാഷകരെ പിന്നിട് ഒഴിവാക്കി. 9 ാം പ്രതിയേ മാപ്പ് സാക്ഷിയാക്കി. ഇതിൽ ആരെല്ലാം അഴിക്കുള്ളിലാകുമെന്ന് അറിയാൻ മണിക്കൂറുകൾ മാത്രം.






































