കൊച്ചി. കേരളം സിനിമയിൽ പോലും കേട്ടിട്ടില്ലാത്ത സംഭവം, യുവനടിയെ അവരെ ഷൂട്ടിംങ്ങ് സൈറ്റിൽ നിന്നും വീട്ടിലേക്കു കൊണ്ടുപോകും വഴി വാഹനത്തിൽ പീഡിപ്പിക്കുക , അത് ചിത്രീകരിക്കുക. അക്രമത്തിനു ശേഷം ഉപേക്ഷിക്കുക. കുശാഗ്ര ബുദ്ധികളായ പ്രതികൾക്ക് തെറ്റി,
യുവതി ഈ വിവരം ആരോടും പറയില്ലെന്നും തനിക്ക് സംഭവിച്ച അപമാനം സ്വയം സഹിക്കുമെന്നുമാണ് പ്രതികൾ കരുതിയത്. പക്ഷേ അഭയം തേടി രാത്രിഅവൾ ഓടിക്കയറിയത് നടനും സംവിധായകനുമായ ലാലിന്റെ വീട്ടിൽ അവിടെ ഈ കേസ് ഒരു കൊടുങ്കാറ്റായി രൂപം മാറി.
സംഭവിച്ചതു കേരളത്തിന്റെ കുറ്റാന്വേ ഷണ ചരിത്രത്തിൽ കേട്ടു കേൾവിയില്ലാത്ത കാര്യങ്ങ ളാണ്. 2017ഫെബ്രുവരി 17 നു രാത്രി 10.30നാണു നടി കരഞ്ഞുകൊണ്ട് ലാലിന്റെ വീട്ടിലേക്ക് ഓടിക്കയറിയത്.
ദേശീയപാതയിൽ കാറിൽ പീഡനത്തിന് ഇരയായ നടി അക്രമികൾ ഇറങ്ങിപ്പോയ ഉടൻ ലാലിനെ ഫോണിൽ വിവരമറിയിച്ചു. നടിയെ വീടി നകത്തെത്തിച്ച ലാൽ അവ രെ ആശ്വസിപ്പിച്ചു. അതിനി ടെ പി.ടി തോമസ് എം എൽഎ കൈമാറിയ വിവര ങ്ങളുടെ അടിസ്ഥാനത്തിൽ 11 മണിയോടെ തൃക്കാക്കര അസി. പൊലീസ് കമ്മിഷ ണർ എം ബിനോയി ലാലി ന്റെ വീട്ടിലെത്തി. 11.30 നു പി.ടി തോമസും ലാലിന്റെ വീട്ടിലെത്തി അവിടെവ പി.ടിയുടെ ഫോണിൽ റേഞ്ച് ഐജിയുമായി നടി നേരിട്ടു സംസാരിച്ച് നടന്ന സംഭവ ങ്ങൾ കരഞ്ഞുകൊണ്ടു പറഞ്ഞു.
രാത്രി പന്ത്രണ്ടരയോടെ ഡപ്യൂട്ടി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്രയും ലാലി ൻ്റെ വീട്ടിലേക്കു പാഞ്ഞെ ത്തി നടിയുടെ കാർ ഓടിച്ചിരു ന്ന ഡ്രൈവർ മാർട്ടിൻ, നടന്ന സംഭവങ്ങൾ എന്ന രീതിയിൽ കുറെ കാര്യങ്ങൾ പൊലീസി നോടു വിശദീകരിച്ചു ആദ്യം പി.ടിയോടു സംഭവങ്ങൾ വിവ രിച്ചതു പോലെയായിരുന്നില്ല മാർട്ടിൻ പൊലീസിനോടു വി ശദീകരിച്ചത്. ഇക്കാര്യം പി.ടി തോമസ് എസി എം. ബിനോ യിയുടെ ശ്രദ്ധയിൽപെടുത്തി മാർട്ടിന്റെ മൊഴികളിൽ അന്നു തന്നെ പൊലീസിനു സംശയം തോന്നിയെങ്കിലും അവരതു പുറത്തുകാണിച്ചില്ല. പിന്നീടു മാർട്ടിൻ കേസിലെ രണ്ടാം പ്രതിയായി രാവിലെയാണു നാട്ടുകാർ സംഭവമറിഞ്ഞത് പൊലീസും ലാലിൻ്റെ അടു ത്ത സുഹൃത്തുക്കളായ സിനി മാപ്രവർത്തകരും മാത്രമാണു രാത്രി വീട്ടിലുണ്ടായിരുന്നത് ഇവരിൽ പലരും പിന്നീടു കോടതിയിൽ മൊഴിമാറ്റി. അവൾക്ക് ഒപ്പം നിന്ന പലർക്കും വൻ നഷ്ടങ്ങളായി നടിമാർ ഫീൽഡ് ഔട്ടായി.
എന്നിട്ടും കേസ് അതിൻ്റെ ശക്തമായ രൂപം കൈവരിക്കുകയും കേരളത്തിൽ സ്ത്രീ സ്വാതന്ത്ര്യത്തിൻ്റെയും ആത്മാഭിമാനത്തിൻ്റെയും പ്രതീകമായി മാറി





































