പരസ്യപ്രചാരണം സമാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി, തെക്കൻ കേരളത്തിൽ വാശിയേറിയ
മത്സരം

Advertisement


തിരുവനന്തപുരം. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം സമാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ തെക്കൻ കേരളത്തിൽ വാശിയേറിയ
മത്സരമാണ് നടക്കുന്നത്. ഇടത് കുത്തക അവസാനിപ്പിക്കാൻ UDF, NDA മുന്നണികൾ കിണഞ്ഞ് പരിശ്രമിക്കുന്ന തിരുവനന്തപുരം നഗരസഭയിലാണ് ഏറ്റവും കടുത്ത മത്സരം നടക്കുന്നത്. കൊല്ലത്തും പത്തനംതിട്ടയിലും തിരഞ്ഞെടുപ്പ് ആവേശത്തിന് കുറവൊന്നുമില്ല

ചൊവ്വാഴ്ച പോളിംഗ് ബൂത്തിലേക്ക് പോകുന്ന തെക്കൻ ജില്ലകളിൽ 20 ദിവസം നീണ്ട ആവേശകരമായ പ്രചാരണത്തിലാണ് ഇന്ന് സമാപനം കുറിക്കുന്നത്.1995 മുതൽ ഇടതുപക്ഷം ഭരിക്കുന്ന തിരുവനന്തപുരം നഗരസഭ തിരിച്ചുപിടിക്കാൻ യുഡിഎഫും ബിജെപിയും കച്ചകെട്ടി ഇറങ്ങിയിരിക്കുന്നു.എല്ലാം മുന്നണികളുടെയും പ്രധാന നേതാക്കൾ നേരിട്ട് പ്രചരണം നയിക്കുന്ന തിരുവനന്തപുരം നഗരസഭയിൽ ഇക്കുറി വാശിയേറിയ മത്സരമാണ് നടക്കുന്നത്.വിവിധ മുന്നണികളെ പ്രതിനിധീകരിച്ച് തലയെടുപ്പുള്ള വ്യക്തിത്വങ്ങൾ മത്സരരംഗത്ത് ഇറങ്ങിയിരിക്കുന്ന തിരുവനന്തപുരം ഫലം പ്രവചനാതീതമാണ്

തിരുവനന്തപുരം ജില്ലയിലെ മറ്റ് പട്ടണങ്ങളിലും ഗ്രാമീണ  മേഖലകളിലും തിരഞ്ഞെടുപ്പ് ആവേശത്തിന് കുറവൊന്നുമില്ല.
പത്തനംത്തിട്ടയിൽ പോരാട്ടം കൊട്ടിക്കലാശത്തിലേക്ക് കടക്കുമ്പോൾ  യുഡിഎഫും എൽഡിഎഫും  വലിയ ആത്മവിശ്വാസത്തിലാണ്. വിമത ശല്യം ഇല്ലാത്തതാണ് മുന്നണികൾക്ക് വലിയ പ്രതീക്ഷ നൽകുന്നത്. ശക്തികേന്ദ്രമായ പന്തളം നഗരസഭ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വിജയം ആവർത്തിക്കാനാകുമെന്നാണ് എൻഡിഎയുടെ പ്രതീക്ഷ.68 ഗ്രാമ പഞ്ചായത്തുകളും ,11 ബ്ലോക്ക് പഞ്ചായത്തും, 4 മുൻസിപ്പാലിറ്റികളും, കോർപ്പറേഷനുo ജില്ലാ പഞ്ചായത്തും അടങ്ങുന്ന കൊല്ലത്തെ പോരാട്ടം ആവേശകരമാണ്. എന്നും ഇടതുപക്ഷത്തിന് ഒപ്പം നിന്ന ചരിത്രമാണ് കൊല്ലത്തിനുള്ളത്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട മുൻസിപ്പാലിറ്റിയടക്കം പിടിച്ചെടുത്ത് സമ്പൂർണ്ണ വിജയം നേടാനാകുമെന്ന് ഇടതുപക്ഷത്തിൻ്റെ പ്രതീക്ഷ.
ഇക്കുറി അട്ടിമറി ജയം ഉണ്ടാകുമെന്നാണ് യുഡിഎഫിൻ്റ വിശ്വാസം. സ്ഥാനാർത്ഥി പട്ടികയിൽ സ്ത്രീളെയും – യുവാക്കളെയും കൂടുതൽ പരിഗണന നൽകിയതും ഗുണം ചെയ്യുമെന്നും ബി ജെ പി കരുതുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here