തിരുവനന്തപുരം.രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗകേസിൽ അതിജീവിതയുടെ
മൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ചിന്റെ രണ്ടാം സംഘം ബംഗ്ലൂരിലെത്തി. രണ്ടാം കേസിൽ മുൻകൂർ ജാമ്യ അപേക്ഷ നാളെ പരിഗണിക്കുന്നതിന് മുൻപ് മൊഴിയെടുക്കാനാണ് നീക്കം. കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ
ഉടൻ പിടികൂടേണ്ടെന്ന നിലപാടിലാണ് സിറ്റ്. രാഹുലിനെ സഹായിച്ചവരെയും നിരീക്ഷണത്തിൽ നിർത്തും….
വിവാഹ വാഗ്ദാനം നൽകി ഹോംസ്റ്റേയിൽ എത്തിച്ചു പീഡിപ്പിച്ചു എന്നതാണ് രണ്ടാമത്തെ കേസ്. ഈ കേസിൽ
ബാംഗ്ലൂരിൽ താമസിക്കുന്ന 23 കാരിയായ
അതിജീവിതയുടെ മൊഴിയെടുത്ത ശേഷം മാത്രം തുടർനടപടികളിലേക്ക് നീങ്ങാനാണ് അന്വേഷണസംഘത്തിന്റെ കണക്കുകൂട്ടൽ. മൊഴി നൽകാൻ തയ്യാറാണെന്ന് യുവതി പോലീസ് അയച്ച നോട്ടീസിന് മറുപടി നൽകിയിരുന്നു. എഐജി ജി പൂങ്കുഴലിക്കാണ് രണ്ടാം കേസിലെ ചുമതല. കേസിൽ
രാഹുൽ സമർപ്പിച്ച മുൻകൂർ ജാമ്യ അപേക്ഷ നാളെ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കും. കേസിൽ നാളെ തന്നെ പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതിജീവിതയുടെ മൊഴിയടങ്ങുന്ന പോലീസ് റിപ്പോർട്ട് കോടതിയിൽ പ്രോസിക്യൂഷന് ബലം നൽകുന്നതാകും. 2023 നടന്ന സംഭവത്തിൽ മൊഴി രേഖപ്പെടുത്തിയ ശേഷം ആയിരിക്കും തെളിവ് ശേഖരണം നടത്തുക. അതേസമയം പത്താം ദിവസവും ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാത്തതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നാണ് കോൺഗ്രസ് നേതാവ് MM ഹസ്സൻ
15ന് ഹൈക്കോടതി മുൻകൂർ ജാമ്യേക്ഷ പരിഗണിക്കുന്നത് വരെ
രാഹുൽ മാങ്കൂട്ടത്തിലിനെ
പിടികൂടേണ്ടെന്ന നിലപാടിലാണ് SIT എന്നാണ് സൂചന. രാഹുലിനെ സഹായിച്ചവരെയും നിരീക്ഷണത്തിൽ നിർത്തും.. രാഹുൽ മാങ്കൂട്ടത്തിൽ കർണാടകയിൽ തന്നെയുണ്ട് എന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം
Home News Breaking News രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗകേസിൽ അതിജീവിതയുടെ മൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ചിന്റെ രണ്ടാം സംഘം






































