കൊല്ലം മൈലക്കാട് നിർമ്മാണത്തിലിരുന്ന ദേശീയ പാതയുടെ സംരക്ഷണഭിത്തി തകർന്ന് വീണ സംഭവത്തിൽ ദേശീയ പാത അതോറിറ്റിയുടെ ദില്ലിയിൽ നിന്നുള്ള വിദഗ്ധ സംഘം അന്വേഷണം തുടങ്ങി. .കരാർ കമ്പനിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടൊയെന്ന് പരിശോധന നടത്തുന്ന സംഘം നഗരത്തിൻ്റെ മറ്റിടങ്ങളിൽ നിർമ്മിച്ചിരിക്കുന്ന ഉയര പാതകളുടെ സുരക്ഷയും വിലയിരുത്തും.കരാർ കമ്പനിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. അടിത്തറയുടെ ബലം വിലയിരുത്തുന്നതിലും, ഡിസൈനിലും വീഴ്ച സംഭവിച്ചതായാണ് വിലയിരുത്തൽ.
അതേ സമയം ജില്ലാ കലക്ടർ നിയോഗിച്ച സംയുക്ത അന്വേഷണ സമിതി അപകട കാരണത്തെ കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട് ഇന്ന് കളക്ടർക്ക് സമർപ്പിക്കും.
സർവീസ് റോഡിലെ മണ്ണിന്റെ ബലക്കുറവ്,അതിനടിയിലൂടെയും, side wallന്റെ വിടവിലൂടെയും ഉള്ള വെള്ളത്തിന്റെ ഒഴുക്ക്, 6-8 മീറ്റർ ഉയരമുള്ള ഇന്റർലോക്ക് ചെയ്ത സൈഡ് വാളിന്റെ തെറ്റായ അടിത്തറ എന്നിവയാണ് പരാജയത്തിന് കാരണമെന്ന് എൻജിനീയർമാരുടെനിഗമനം. പുതിയ ദേശീയപാതയ്ക്ക്, മിക്ക സ്ഥലങ്ങളിലും മെയിൻ കാരിയേജ് വേയുടെ സൈഡ് വാളിന്റെ അടിത്തറ മണ്ണിന്റെ തരം പരിഗണിക്കാതെ 1.0-1.2 മീറ്റർ താഴ്ചയിൽ മാത്രമാണ് ചെയ്തി ട്ടുള്ളത്. ഭാവിയിൽ
വളരെ ഭാരം കൂടിയ വാഹനങ്ങൾ
ഹൈവേയിലുടെ യാത്റ
ചെയ്യുമ്പോൾ തുടർചയായുണ്ടാകുന്ന കമ്പനങ്ങൾ ഇതുപോലെ യുള്ള അപകടങ്ങൾക്ക് കാരണമായേക്കാം എന്ന് പുറത്ത് എൻജീനീയർമാർ പറയുന്നു. പരവൂർ കായലിലെ ഡ്രഡ്ജ് ചെയ്ത മണ്ണ് ഉപയോഗിച്ചതായി ആക്ഷേപമുണ്ട്. ഇത് ഗ്രാവൽ പോലെ ബലമുള്ളതല്ല
ജിയോളജി, എൻ.എച്ച്.ഐ., ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെൻ്റ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരടങ്ങുന്ന സമിതിയാണ് അന്വേഷണം പൂർത്തിയാക്കിയത്. അതേ സമയം തകർന്ന സർവ്വീസ് റോഡ് പുനർനിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഈ മാസം എട്ടിന് റോഡ് ഗതാഗതയോഗ്യമാക്കി നൽകാമെന്ന് ദേശീയ പാത അതോറിറ്റി ജില്ലാ ഭരണകൂടത്തിന് ഉറപ്പ് നൽകിയിട്ടുണ്ട്.


































