Home News Breaking News രാഹുൽ മാങ്കൂട്ടത്തിനെതിരായ രണ്ടാമത്തെ ലൈംഗിക പീഡന കേസിൽ പരാതിക്കാരിയുടെ മൊഴി ഉടൻ  അന്വേഷണസംഘം രേഖപ്പെടുത്തും

രാഹുൽ മാങ്കൂട്ടത്തിനെതിരായ രണ്ടാമത്തെ ലൈംഗിക പീഡന കേസിൽ
പരാതിക്കാരിയുടെ മൊഴി ഉടൻ  അന്വേഷണസംഘം രേഖപ്പെടുത്തും

Advertisement

തിരുവനന്തപുരം. രാഹുൽ മാങ്കൂട്ടത്തിനെതിരായ രണ്ടാമത്തെ ലൈംഗിക പീഡന കേസിൽ
പരാതിക്കാരിയുടെ മൊഴി ഉടൻ  അന്വേഷണസംഘം രേഖപ്പെടുത്തും. കേസിൽ മുൻകൂർ ജാമ്യ ഹർജി തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ പരിഗണിക്കും… അറസ്റ്റു തടയണമെന്ന രാഹുലിന്റെ ആവശ്യം കോടതി നിരസിച്ചു. ക്രൂരമായി പീഡിപ്പിച്ചെന്ന് കാണിച്ച് കോൺഗ്രസ് നേതൃത്വത്തിന് മുന്നിലാണ് കഴിഞ്ഞ ദിവസം യുവതിയുടെ പരാതിയെത്തിയത്. പരാതിക്കാരിയുടെ മൊഴി ഉൾപ്പെടെ ലഭിച്ച ശേഷമാകും ജാമ്യം നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ കേസിൽ ഹൈക്കോടതി  അറസ്റ്റു തടഞ്ഞത് മാത്രമാണ് ഏക ആശ്വാസം. ആദ്യ കേസ് 15ന് പരിഗണിക്കാന്‍ മാറ്റിയിരിക്കുകയാണ്.

Advertisement