തൃശ്ശൂർ. ഷോർണൂർ റെയിൽ പാതയിൽ ഗുഡ്സ് ട്രെയിനിന്റെ വീൽ സ്ലിപ്പ് ആയതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. വടക്കാഞ്ചേരി അകമല ശാസ്താക്ഷേത്രത്തിനു മുന്നിലെ റെയിൽവേ ട്രാക്കിലാണ് അപകടമുണ്ടായത്. ട്രെയിനിന്റെ വീൽ മുന്നോട്ടുപോകാൻ കഴിയാത്ത തരത്തിൽ ഗ്രിപ്പ് കിട്ടാതെ കറങ്ങുന്ന പ്രതിഭാസമാണ് വീൽ സ്ലിപ്പിംഗ്.
ഇന്ന് രാവിലെ 9 മണിയോടെ ആയിരുന്നു സംഭവം. കൽക്കരി കൊണ്ടുപോയിരുന്ന ഗുഡ്സ് ട്രെയിനിനാണ് വീൽ സ്ലീപ്പിങ് സംഭവിച്ചത്.അമിതഭാരത്തെ തുടർന്നാണ് വീൽ സ്ലിപ്പിംഗ് സംഭവിച്ചത് എന്നാണ് നിഗമനം. ട്രാക്കിൽ പിടുത്തം കിട്ടാതെ വീലുകൾ വേഗത്തിൽ കറങ്ങുന്നതാണ് വീൽ സ്ലിപ്പിംഗ്. ഒടുവിൽ ഷൊർണൂരിൽ നിന്നും മറ്റൊരു എൻജിൻ എത്തിച്ചു പത്തു മണിയോടെ ആണ് ട്രെയിൻ അവിടെ നിന്നും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. ഒരു മണിക്കൂറോളം തൃശൂർ ഷോർണൂർ പാതയിൽ ഗതാഗത തടസ്സമുണ്ടായി.
Rep image.




































