ശബരിമല സ്വർണ്ണക്കൊള്ള, അന്വേഷണം ഉന്നതരിലേക്ക് വ്യാപിപ്പിക്കണമെന്ന് ഹൈകോടതി

Advertisement

കൊച്ചി. ശബരിമല സ്വർണ്ണക്കൊള്ളയുടെ അന്വേഷണം ഉന്നതരിലേക്ക് വ്യാപിപ്പിക്കണമെന്ന് ഹൈകോടതി. ശബരിമല സ്വർണ്ണക്കൊള്ള
കേസിലെ പ്രതികളായ എസ് ജയശ്രീ, എസ് ശ്രീകുമാർ എന്നിവരുടെ മുൻ‌കൂർ ജാമ്യം തള്ളിയ ഉത്തരവിലാണ് കോടതി പരാമർശം. നിലവിലെ അന്വേഷണം ശരിയായ ദിഷയിലാണെന്നും കോടതി വ്യക്തമാക്കി.


ശബരിമല സ്വർണ്ണകൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി
ശബരിമലയിൽ വിഹരിച്ചത് വൻ തോക്കുകളുടെ ആശിർവാദത്തോടെ എന്നാണ് ഹൈകോടതി സിംഗിൾ ബെഞ്ച് നീരിക്ഷണം.
ശബരിമലയിലെ സ്വർണ്ണക്കൊള്ള സംഭവിക്കാൻ
പാടില്ലാത്തതതാണ്. കേവലം ഉദ്യോഗസ്ഥർ മാത്രം വിചാരിച്ചാൽ നടക്കുന്ന കൊള്ളയല്ല നടന്നത്. ഗൂഢാലോചന പുറത്ത് കൊണ്ടുവരാൻ അന്വേഷണം വ്യാപിപ്പിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഉന്നതരിലേക്ക് അന്വേഷണം പോകണമെന്നും ജസ്റ്റിസ് എ ബാധറുദ്ധീന്റെ ബെഞ്ച് വ്യക്തമാക്കി. നിലവിലെ അന്വേഷണത്തിൽ സിംഗിൾ ബെഞ്ച് തൃപ്തി രേഖപ്പെടുത്തി. അതേസമയം സ്വർണ്ണകൊള്ള കേസിലെ രണ്ടാം പ്രതി മുരാരി ബാബുവിന്റെ ജാമ്യപേക്ഷ ഹൈകോടതി പരിഗണിച്ചു. പ്രോസിക്യൂഷാനോട് വിശദീകരണം തേടിയുണ്ട്.
അടുത്ത വ്യാഴ്ച്ച വീണ്ടും പരിഗണിക്കും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here