95കാരിയായ വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച 68-കാരൻ പിടിയിൽ

Advertisement

95കാരിയായ വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച 68-കാരൻ പിടിയിൽ. പത്തനംതിട്ട വടശ്ശേരിക്കരയിൽ ആണ് സംഭവ.  പ്രതി പത്രോസ് ജോണിനെ പെരുനാട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പട്ടാപ്പകൽ ആയിരുന്നു സംഭവം. വീട്ടുമുറ്റത്ത് നിന്ന് വയോധികയെ ബലം പ്രയോഗിച്ചു കീഴ്പ്പെടുത്തി. വായിൽ തുണി തിരികെ അകത്തേക്ക് കൊണ്ടുപോകുകയായിരുന്നു. 

മൽപ്പിടുത്തത്തിനിടയിൽ വായിലെ തുണി മാറിയതോടെ വയോധിക നിലവിളിച്ചു. ഇതോടെ നാട്ടുകാർ ഓടിയെത്തി പീഡനശ്രമം തടഞ്ഞ് വയോധികയെ മോചിപ്പിച്ചു. പ്രതിയെ പൊലീസിൽ ഏൽപ്പിച്ചു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. വീട്ടിൽ വയോധികയും മകളും മാത്രമാണ് ഉള്ളത്. മകൾ ജോലിക്ക് പോയ സമയത്തായിരുന്നു അക്രമം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here