ന്യൂഡെൽഹി. കേരളത്തിലെ SIR നെതിരായ ഹർജികളിൽ കേരള സർക്കാരിനെ വെട്ടിലാക്കി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ.SIR പ്രക്രിയ തദ്ദേശ തെരഞ്ഞെടുപ്പിന് തടസ്സം സൃഷ്ടിക്കുന്നില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ.തിരഞ്ഞെടുപ്പിന്റെ പ്രധാന നടപടികൾ പൂർത്തിയായി എന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനും കോടതിയിൽ. BLO മാരുടെ ആത്മഹത്യ ജോലിഭാരം കൊണ്ടല്ലെന്നും വാദം.ഹർജികൾ നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന കേന്ദ്രം തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി.
തദ്ദേശ തെരഞ്ഞെടുപ്പിന് ഇടയിലുള്ള SIR നടപടികൾ പ്രായോഗിക പ്രശ്നം സൃഷ്ടിക്കുന്നു എന്ന സംസ്ഥാന സർക്കാരിന്റെ വാദം തള്ളിയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ നിലപാട് അറിയിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിന് SIR നടപടികൾ തടസ്സം സൃഷ്ടിക്കുന്നില്ല. തിരഞ്ഞെടുപ്പ് ചുമതല നൽകിയിരിക്കുന്ന ഉദ്യോഗസ്ഥരെ SIR നടപടികളുടെ ഭാഗമാക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പാക്കണം.തെരഞ്ഞെടുപ്പ് സുഗമമായി നടക്കാൻ സംസ്ഥാന സർക്കാർ ഭരണപരമായ എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി മുഖേനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട് എന്നും മറുപടിയിൽ പറയുന്നു.സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പും എസ് ഐ ആറും ഒന്നിച്ച് മുന്നോട്ട് പോകുമെന്ന നിലപാടാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്റേത്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രധാന നടപടികൾ പൂർത്തിയായി.SIR നടപടികൾ മാറ്റിവയ്ക്കാൻ ആകില്ല. സംസ്ഥാന സർക്കാരിന്റെ ഹർജി തള്ളണമെന്ന ആവശ്യവും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയെ അറിയിച്ചു.കേന്ദ്ര -സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ മറുപടിയിലൂടെ സംസ്ഥാന സർക്കാർ ഉൾപ്പെടെയുള്ള ഹർജിക്കർ ഉന്നയിച്ച ആശങ്കയും അടിയന്തര ആവശ്യവും മറികടക്കാൻ കഴിയും.കഴിഞ്ഞദിവസം എസ്ഐആർ നടപടികളുടെ സമയപരിധി നീട്ടിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനവും ഹർജിക്കാരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്






































