ചിറയിൻകീഴിൽ
ആർ എസ് എസ് പ്രവർത്തകൻ്റെ വാഹനങ്ങൾ തീ വെച്ച് നശിപ്പിച്ചു

Advertisement

തിരുവനന്തപുരം. ചിറയിൻകീഴിൽ
വീട്ട്മുറ്റത്ത് നിർത്തിയിട്ടിരുന്ന  വാഹനങ്ങൾ തീ വെച്ച് നശിപ്പിച്ചു. ചിറയിൻകീഴ് ആനത്തലവട്ടം സ്വദേശിയും 
ആർ എസ് എസ് പ്രവർത്തകനുമായ കൃഷ്ണാലയത്തിൽ
ബാബുവിന്റെ ഓട്ടോറിക്ഷയും മൂന്ന് ഇരുചക്രവാഹനങ്ങളും
മാണ് സാമൂഹ്യവിരുദ്ധർ കത്തിച്ചത്. ഇന്ന്
പുലർച്ചെ 1 മണിയോടെയായിരുന്നു സംഭവം. ഉറക്കത്തിലായിരുന്ന വീട്ടുകാർ തീയും പുകയും ഉയരുന്നത് കണ്ട്  പുറത്ത് വന്നപ്പോഴാണ് വാഹനങ്ങൾ കത്തുന്നത് കണ്ടത്. നാട്ടുകാർ ഓടിക്കൂടി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഓട്ടോറിക്ഷയടക്കം പൂർണമായും കത്തി നശിച്ചു.
ദിവസങ്ങൾക്ക് മുൻപ് ചിറയിൻകീഴ് പണ്ടകശാലയിലെ ബിജെപി സ്ഥാനാർത്ഥിയും ബാബുവിന്റെ സഹോദരിപുത്രിയുമായ ടിന്റുവിന്റെ വീട്ടിലും തീയിടാൻ ശ്രമം നടന്നിരുന്നു. പ്രതികളുടെ  സിസിടിവി ദൃശ്യങ്ങളടക്കം പുറത്തു വന്നെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. ഇതിനിടെയാണ് ടിന്റുവിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ബാബുവിന്റെ വാഹനങ്ങൾ വീട്ടിൽ കയറി കത്തിച്ചത്. ചിറയിൻകീഴ് പോലീസ് കേസെടുത്തന്വേഷണം ആരംഭിച്ചു. രാഷ്ട്രീയ വൈരാഗ്യമാണോ സംഭവത്തിന് പിന്നിൽ എന്നതടക്കം പോലീസ് പരിശോധിക്കുകയാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here