Home News Breaking News ലഗേജില്ല, യുവതിയുടെ കാലിൽ കെട്ടിവച്ച് ഡ്രഗ്, എടക്കരയിൽ കോഴിക്കോട് സ്വദേശികളായ യുവാവും യുവതിയും പിടിയിൽ

ലഗേജില്ല, യുവതിയുടെ കാലിൽ കെട്ടിവച്ച് ഡ്രഗ്, എടക്കരയിൽ കോഴിക്കോട് സ്വദേശികളായ യുവാവും യുവതിയും പിടിയിൽ

Advertisement

മലപ്പുറം .എടക്കരയിലെ ലഹരി മരുന്നു വേട്ടയിൽ കോഴിക്കോട് സ്വദേശികളായ യുവാവും യുവതിയും പിടിയിൽ.

അറസ്റ്റിലായ ഷെഫീഖ്, സുബിന എന്നിവരിൽ നിന്ന് MDMA യും ഹാഷിഷ് ഓയിലും പിടികൂടി.

സുബിനയുടെ കാലിൽ  മയക്കുമരുന്നു കെട്ടിവെച്ച് കാറിൽ ആയിരുന്നു മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്.

ബെംഗളൂരുവിൽ നിന്നും കടത്തിക്കൊണ്ടുവന്ന 74. 6 ഗ്രാം ഹാഷിഷ് ഓയിലും 39 .6ഗ്രാം എംഡിഎംഎയുമായാണ് ഷെഫീഖ്, സുബിന എന്നിവർ ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. ബെംഗളൂരുവിൽ നിന്നും നാടുകാണി – വഴിക്കടവ് വഴി കോഴിക്കോട്ടേക്ക് പോകുന്ന വാഹനത്തിലാണ് പ്രതികൾ മയക്കുമരുന്നുമായെത്തിയത്. ഇരുവർക്കും ബാഗുകളോ ലഗേജോ ഉണ്ടായിരുന്നില്ല.  സംശയം തോന്നി വനിതാ പൊലീസ് അടക്കമെത്തി വിശദമായി പരിശോധിച്ചപ്പോഴാണ് സുബീനയുടെ കാലിൽ കെട്ടിവെച്ച നിലിൽ ലഹരി മരുന്ന് കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ നിരവധി തവണ സമാനമായ രീതിയിൽ ബെംഗളൂരുവിൽ നിന്നും കോഴിക്കോട്, മലപ്പുറം, തൃശൂർ ഭാഗങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്. ഇവർ കേരളത്തിലേക്ക് ലഹരിയെത്തിക്കുന്ന വലിയ സംഘത്തിലെ കണ്ണികളാണെന്നാണ് പ്രാഥമിക വിവരം.  മയക്കുമരുന്ന് മൊത്തക്കച്ചവടക്കാരടക്കമുള്ളവരെക്കുറിച്ച് ഇവരിൽ നിന്നും വിവരം ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.  രഹസ്യ വിവരത്തെത്തുടർന്ന് ഡാൻസാഫ് ടീംമും പ്രത്യേക അന്വേഷണ സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് യുവാവും യുവതിയും കുടുങ്ങിയത്.


.

Advertisement