തിരുവനന്തപുരം . രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയ്‌ക്കെതിരെ ലൈംഗിക പീഡന പരാതി യുവതി നേരിട്ട് മുഖ്യമന്ത്രിക്ക് നൽകിയതോടെ രാഹുൽ മാങ്കൂട്ടത്തിൽ തിരഞ്ഞെടുപ്പു കാലകത്ത മുഖ്യവിഷയമായി ഉയർന്നു. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ടാണ് അതിജീവിത പരാതി നല്‍കിയത്. പിന്നാലെ പൊലിസ് നീക്കവും തുടങ്ങി. ഇതോടെ രാഹുൽ അജ്ഞാത കേന്ദ്രത്തിലേക്ക് മാറി. മുൻകൂർ ജാമ്യത്തിന് ശ്രമം നടക്കുന്നതായാണ് സൂചന.
യുവതി വാട്‌സാപ്പ് ചാറ്റ്, ശബ്ദരേഖ അടക്കമുള്ള തെളിവുകളും കൈമാറിയിട്ടുണ്ട്.
ക്രൈം ബ്രാഞ്ച് മേധാവി എച്ച്.വെങ്കിടേഷ് മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തി
കേസിന്റെ വിവരങ്ങൾ ധരിപ്പിച്ചതായാണ് വിവരം . അതിജീവിത നൽകിയ പരാതി നേരിട്ട് കൈമാറിയെന്ന് സൂചന
പരാതി ഡിജിപിക്കും കൈമാറി.
അതേസമയം പീഡനത്തിന് ഇരയായ യുവതി പരാതി നൽകിയതോടെ രാഹുൽ മാങ്കൂട്ടത്തിൽ എവിടെയെന്ന കാര്യത്തിൽ വ്യക്തതയില്ല
MLA ഓഫീസ് പൂട്ടിയ നിലയിലാണ്. പാലക്കാട് തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ സജീവമാകുന്നതിനിടെയാണ് അതിജീവിത പരാതി നല്‍കിയിരിക്കുന്നത്. രാഹുലിന്റെ ശബ്ദരേഖ പുറത്തുവന്ന സമയത്ത് പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ ആരും മൊഴി നല്‍കാതായതോടെ അന്വേഷണം വഴിമുട്ടിയിരുന്നു.
അതേസമയം ഇന്ന് രാവിലെ രാഹുലിനെതിരെ എഐസിസിയ്ക്കും പ്രിയങ്ക ഗാന്ധിയ്ക്കും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സജന ബി സജൻ പരാതി നല്‍കിയിരുന്നു. വനിതാനേതാക്കളെ ഉള്‍പ്പെടുത്തി അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഇരയാക്കപ്പെട്ട പെണ്‍കുട്ടികളെ നേരില്‍ കണ്ട് വിഷയം ഗൗരവത്തോടെ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയത്.
ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസവും ശബ്ദരേഖ പുറത്തുവന്നിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റേതെന്ന് ആരോപിക്കപ്പെടുന്ന ശബ്ദരേഖയിലും വാട്സാപ്പ് ചാറ്റുകളിലും ഗർഭധാരണത്തിനും ഗർഭഛിദ്രത്തിനും നിർബന്ധിക്കുന്ന സംഭാഷണമാണുള്ളത്.
ഗർഭനിരോധന ഗുളിക കഴിക്കരുതെന്നും, ഗർഭിണിയാകാൻ റെഡിയാകൂയെന്നും ചാറ്റില്‍ യുവതിയോട് അവശ്യപ്പെടുണ്ട്. നമ്മുടെ കുഞ്ഞ് വേണമെന്ന് പറയുമ്ബോള്‍ കൊല്ലാക്കൊല ചെയ്യരുതെന്ന് യുവതി അപേക്ഷിക്കുന്നു. ശബ്ദരേഖയില്‍ യുവതിക്കെതിരെ ഭീഷണി സ്വരത്തിലും രാഹുല്‍ സംസാരിക്കുന്നുണ്ട്. ഡ്രാമ കളിക്കരുതെന്നും അങ്ങനെയുള്ളവരെ തനിക്കിഷ്ടമല്ലെന്നുമാണ് യുവതിയോട് പറയുന്നത്.
കുഞ്ഞ് വേണമെന്ന് പറഞ്ഞുകൊണ്ടിരുന്നത് നിങ്ങളല്ലേയെന്നും, അവസാന നിമിഷം എന്തിനാണ് ഇങ്ങനെ മാറുന്നതെന്നും യുവതി ചോദിക്കുന്നു. എന്റെ പ്ലാനിങ് അല്ലായിരുന്നല്ലോ, നിങ്ങളുടെ പ്ലാനിങ് ആയിരുന്നല്ലോ ഇതെന്നും യുവതി ചോദിക്കുമ്ബോള്‍, കുഞ്ഞിനെ ഇല്ലാതാക്കണമെന്ന മറുപടിയാണ് നല്‍കുന്നത്. ലൈംഗികാരോപണത്തില്‍ പാർട്ടിയുടെ സസ്‌പെൻഷൻ നേരിട്ട രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവച്ചിരുന്നു.






































