തിരുവനന്തപുരം . കേന്ദ്ര ലേബര്‍ കോഡ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കാന്‍ തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി വിളിച്ച തൊഴിലാളി സംഘടന പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനം. ലോബര്‍ കോഡിനെതിരെ യോഗത്തില്‍ പ്രമേയം പാസാക്കി.. ലേബര്‍ കോഡ് കരട് വിജ്ഞാപനം പുറത്തിറക്കിയത് രഹസ്യമായിട്ടല്ലെന്നും, തൊഴിലാളി സംഘടനകളെ അറിയിച്ചിരുന്നെന്നും മന്ത്രി യോഗത്തില്‍ പറഞ്ഞു.. എന്നാല്‍ കരട് പുറത്തിറക്കിയ നടപടിയെ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് യോഗത്തില്‍ വിമര്‍ശിച്ചു
ട്രേഡ് യൂണിയനുകളെ അറിയിക്കാതെ 2021 ല്‍ ലേബര്‍ കോഡ് കരട് വിജ്ഞാപനം ഇറക്കിയെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് തൊഴിലാളി സംഘടന പ്രതിനിധികളുടെ അടിയന്തര യോഗം തൊഴില്‍മന്ത്രി വിളിച്ചു ചേര്‍ത്തത്.. കേന്ദ്ര ലേബര്‍ കോഡ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യോഗത്തില്‍ പ്രമേയം പാസാക്കി.. ലേബര്‍ കോഡ് ഏകപക്ഷീയമാണെന്ന് യോഗം വിലയിരുത്തി.. തൊഴിലാളി സംഘടന നേതാക്കള്‍ക്കൊപ്പം മന്ത്രി വി ശിവന്‍കുട്ടിയും കേന്ദ്ര മന്ത്രിയെ കണ്ട് ലേബര്‍ കോഡ് പിന്‍വലിക്കണമെന്ന അഭിപ്രായം അറിയിക്കും
കേന്ദ്ര തൊഴില്‍ സെക്രട്ടറിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കരട് വിജ്ഞാപനം പുറത്തിറക്കിയത്.. നടപ്പാക്കാന്‍ വേണ്ടിയായിരുന്നില്ലെന്നും മന്ത്രി യോഗത്തില്‍ അറിയിച്ചു.. 2021 ഡിസംബറില്‍ കരട് ഇറങ്ങിയ ശേഷം 2022 ജൂലൈയില്‍ നടന്ന ശില്‍പശാലയില്‍ എല്ലാ ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ക്കും പകര്‍പ്പ് വിതരണം ചെയ്‌തെന്നും പറഞ്ഞു.. കരട് പ്രസിന്ധീകരിച്ചത് അറിഞ്ഞില്ലെന്ന എഐടിയുസിയുടെ വിമര്‍ശനം തള്ളി, ശില്‍പശാലയിലെ ഫോട്ടൊ ഉള്‍പ്പെടെയായിരുന്നു മന്ത്രി വിശദീകരിച്ചത്.. അതേസമയം ഉദ്യോഗസ്ഥര്‍ക്ക് സമ്മര്‍ദ്ദം ഉണ്ടെന്ന് പറഞ്ഞ് കരട് വിജ്ഞാപനം ഇറക്കിയ നടപടി അംഗീകരിക്കാനാകില്ലെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു

































