സംസ്ഥാനത്തെ വിവിധ ഇടങ്ങളിലായി വാഹനപകടങ്ങളിൽ മൂന്ന് പേർ മരിച്ചു

Advertisement

സംസ്ഥാനത്തെ വിവിധ ഇടങ്ങളിലായി വാഹനപകടങ്ങളിൽ മൂന്ന് പേർ മരിച്ചു.പാലക്കാട് കഞ്ചിക്കോട്
സിഗ്നൽ തെറ്റിച്ചുവെന്ന പിക്കപ്പ് വാനിടിച്ച് യുവാവിനെ ദാരുണാന്ത്യം.പിറവത്ത് കാറിടിച്ചും  ഇടുക്കിയിൽ ലോറി മറിഞ്ഞും മരണം.
ഇന്നലെ ഉച്ചയോടെയാണ് പാലക്കാട്  കഞ്ചിക്കോട് പുതുശ്ശേരി പഞ്ചായത്ത് ഓഫീസിന് സമീപമാണ് അപകടം.  സിഗ്നൽ തെറ്റിച്ചെത്തിയ വാഹനമിടിച്ച് മായപ്പള്ളം സ്വദേശി രമേശൻ മരിച്ചു. പെയിൻറിംഗ് തൊഴിലാളിയായ രമേശ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടയിൽ ആയിരുന്നു അപകടം.
അപകടത്തിനുശേഷം നിർത്താതെ പോയ വാഹനം സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനോടുവിൽ തമിഴ്നാട്ടിൽ വച്ച് വാളയാർ പോലീസ് പിടികൂടി


ഇന്നലെ രാത്രി 9.30 ഓടെ പിറവം കരവട്ടെകുരിശ് കവലയിൽ   സ്കൂട്ടറിൽ കാർ ഇടിച്ചുണ്ടായ അപകടത്തിലാണ് പഴയ ഞാളിയത്ത് സീമ മനോജാണ് മരിച്ചത്.അപകടത്തെ തുടർന്ന് പിറവത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇടുക്കി നടുവിൽ താവുകുന്നിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് ഛത്തീസ്ഗഡ് സ്വദേശി നന്ദുലാൽ മരിച്ചു.. ഇതര സംസ്ഥാന തൊഴിലാളികളായ
കുഴൽക്കിണർ നിർമ്മാണ തൊഴിലാളികൾ സഞ്ചരിച്ച ലോറിയാണ്  അപകടത്തിൽ പെട്ടത്
7 പേർക്ക് പരുക്കേറ്റു.

Advertisement