തിരുവനന്തപുരം: കേരള കൗൺസിൽ ഓഫ് ചർച്ചസിൻ്റെ അംഗസഭയായ ഇന്ത്യാ ഇവാഞ്ചലിക്കൽ ലൂഥറൻ സഭയുടെ (ഐ ഇ എൽ സി )ദേശീയ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട റവ.ഡോ.മോഹനൻ മനുവേലിന് കെ സി സി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.36 വർഷത്തിന് ശേഷമാണ് ഒരു മലയാളി പ്രസിഡൻ്റ് സ്ഥാനത്ത് എത്തുന്നത്. തിരുവനന്തപുരം സിനഡ് ഓഫീസ് കോൺഫ്രൻസ് ഹാളിൽ നടന്ന യോഗത്തിൽ കെ.സി സി ജില്ലാ പ്രസിഡൻ്റ് റവ.എ ആർ നോബിൾ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി റവ.ഡോ.എൽ റ്റി.പവിത്രസിങ്, സിനഡ് പ്രസിഡൻറ് റവ.എം.സുനിൽ, സാൽവേഷൻ ആർമി തിരുവനന്തപുരം ഡിവിഷണൽ കമാൻഡർ മേജർ വി ബി സൈലസ്, കെ.സി സി ജില്ലാ ജോ.സെക്രട്ടറി റ്റി.ജെ മാത്യു,
വട്ടിയൂർകാവ് അസംബ്ലി പ്രസിഡൻറ് ഫാ.സാം കാഞ്ഞിക്കൽ കോർ എപ്പിസ്ക്കോപ്പ എന്നിവർ പ്രസംഗിച്ചു.
സഭകളുടെ ഐക്യ കൂട്ടായ്മ കൂടുതൽ ജനകീയ വല്ക്കരിക്കപ്പെട്ട ഇക്കാലത്ത് സമൂഹത്തിൻ്റെ ആവശ്യങ്ങൾ മനസിലാക്കി ശക്തമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണമെന്നും, കെ സി സി യുടെ പ്രവർത്തനങ്ങൾക്ക് സഭയുടെ എല്ലാ പിന്തുണയും തുടർന്നും ഉണ്ടാകുമെന്നും കെ സി സി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ റവ ഡോ. മോഹനൻ മാനുവേൽ മറുപടി പ്രസംഗത്തിൽ പറഞ്ഞു. കറണ്ട് അഫേഴ്സ് കമ്മീഷൻ ചെയർമാൻ മേജർ റ്റി ഇ സ്റ്റീഫൻസൺ, എഡ്യൂക്കേഷൻ കമ്മീഷൻ ചെയർമാൻ ജെ.വി.സന്തോഷ്, സീനിയർ സിറ്റിസൺ കമ്മീഷൻ ചെയർമാൻ ജെ.വർഗ്ഗീസ്, ഉള്ളൂർ സോൺ സെക്രട്ടറി സാബു പാലിയോട് എന്നിവർ സംബന്ധിച്ചു.




































