തിരുവനന്തപുരം .ചിറയിൻകീഴിൽ ബിജെപി സ്ഥാനാർത്ഥിയുടെ വീടിന് തീയിടാൻ ശ്രമം. പതിനാറാം വാർഡ് പുതുക്കരി വയലിൽ വീട്ടിൽ ടിന്റു ജി വിജയന്റെ വീടിനു നേരെയായിരുന്നു ആക്രമണം. അക്രമികളുടെ ദൃശ്യങ്ങൾ ലഭിച്ചു
ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ടിന്റുവും രണ്ടു കുട്ടികളും അച്ഛനും അമ്മയുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഉറക്കത്തിൽ വലിയ ശബ്ദം കേട്ട് ഉണർന്നു നോക്കുമ്പോൾ ഹെൽമറ്റും റെയിൻ കോട്ടും ധരിച്ചെത്തിയ രണ്ടു പേർ വീടിന് പിൻവശത്തായ് തീയിടുന്നതാണ് കണ്ടത്.
വാതിൽ കത്തിച്ച് ജനലിലൂടെ തീ ഉള്ളിലേക്കിടാൻ ശ്രമം നടന്നതായാണ് നിഗമനം. സംഭവത്തിന് പിന്നിലെ വൈരാഗ്യത്തിന് കാരണം വ്യക്തമല്ലെന്നും സമീപവാസിയുമായി ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും ടിന്റുവിന്റെ മാതാവ് ഗിരിജ
ടിന്റു ചിറയിൻകീഴ് പൊലീസിൽ പരാതി നൽകി. വീട്ടു നിൽക്കുന്നതിന് സമീപം പതിനേഴാം വാർഡിലെ ബിജെപി സ്ഥാനാർത്ഥിയാണ് ടിന്റു ജി വിജയൻ






































