കളനാശിനി കഴിച്ചതിനെ തുടര്‍ന്ന് രണ്ട് മാസം മുമ്പ് കോട്ടയം മെഡിക്കല്‍ കോളജില്‍ ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയായി ചികിത്സയിലായിരുന്ന യുവതി മരിച്ചു. എരുമേലി ഇരുമ്പൂന്നിക്കര പാറപ്പള്ളിയില്‍ ദിലീപിന്റെ മകള്‍ പി.ഡി ദിവ്യമോള്‍ (27) ആണ് മരിച്ചത്. കഴിഞ്ഞ മാസം 22 നായിരുന്നു ശസ്ത്രക്രിയ. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ദിവ്യയുടെ നില ഗുരുതരമായതോടെയാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
മസ്തിഷ്‌ക മരണം സംഭവിച്ച പൂജപ്പുര സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോമിലെ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ എ.ആര്‍ അനീഷിന്റെ ശ്വാസകോശമാണ് ദിവ്യയ്ക്ക് തുന്നിച്ചേര്‍ത്തത്. ഇന്നലെ രാവിലെ മരിച്ചു. മാതാവ്: ഇന്ദു. സഹോദരന്‍:ദിലു. ഭര്‍ത്താവ്: അശോകന്‍. സംസ്‌കാരം നടത്തി.
































