തിരുവനന്തപുരം. പതിനാറുകാരനെ ISൽ ചേരാൻ പ്രേരിപ്പിച്ചെന്ന പരാതിയിൽ അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ UAPA ചുമത്തി കേസ്.വെമ്പായം സ്വദേശിയായ രണ്ടാനച്ഛൻ യു.കെയിൽ വെച്ച്
വീഡിയോ ദൃശ്യങ്ങൾ കാട്ടി കുട്ടിയെ പ്രേരിപ്പിച്ചുവെന്നാണ് പോലീസ് കേസ്.ആറ്റിങ്ങൽ പരിധിയിലുള്ള
മതപഠനശാലയിൽ വെച്ച് കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനു പിന്നാലെ
കുട്ടിയുടെ മാതാവിന്റെ ബന്ധുക്കൾ പരാതി നൽകുകയായിരുന്നു.സംഭവത്തിൽ NIA യും വിവരശേഖരണം ആരംഭിച്ചിട്ടുണ്ട്.
ഗൗരവ സ്വഭാവമുള്ള കേസിൽ അതീവരഹസ്യമായിട്ടാണ് പോലീസ് അന്വേഷണം നടത്തുന്നത്.
വെമ്പായം സ്വദേശിയായ യുവാവ് പത്തനംതിട്ട സ്വദേശിയായ മതപരിവർത്തനം നടത്തിയ യുവതി
എന്നിവർക്കെതിരെയാണ് UAPA ചുമത്തി കേസെടുത്തിരിക്കുന്നത്.ഇരുവരും യു.കെയിൽ ജോലി ചെയ്തു വരികയായിരുന്നു.ഇതിനിടെ യുവതിയുടെ ആദ്യ വിവാഹത്തിലെ മകനെ യു.കെയിൽ കൊണ്ട് പോയി.
അവിടെ വെച്ച് ISISൽ ചേരാൻ പ്രേരിപ്പിയ്ക്കുകയായിരുന്നുവെന്നാണ് കേസ്.കുട്ടി യു.കെയിലെത്തിയപ്പോൾ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പടെ കാട്ടി സ്വാധീനിക്കാൻ ശ്രമിച്ചു.എന്നാൽ പിന്നീട് കുട്ടിയെ തിരികെ നാട്ടിലെത്തിച്ചു.ശേഷം ആറ്റിങ്ങലിലുള്ള മദ്രസയിലാക്കി.കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ടു മതപഠന ശാല അധികൃതർ കുട്ടിയുടെ അമ്മയുടെ വീട്ടിൽ വിവരമറിയിച്ചു.ഇതോടെ കുട്ടിയുടെ അമ്മയുടെ ബന്ധുക്കൾ പോലീസിനെ സമീപിക്കുകയായിരുന്നു.ആറ്റിങ്ങൽ DYSP യുടെ നേതൃത്തിൽ UAPA ചുമത്തി
കേസ് അന്വേഷിച്ചു വരികയാണ്.സംഭവത്തിൽ NIAയും വിവരശേഖരണം ആരംഭിച്ചിട്ടുണ്ട്.
Home News Breaking News തിരുവനന്തപുരത്ത് പതിനാറുകാരനെ ISൽ ചേരാൻ പ്രേരിപ്പിച്ചെന്ന് പരാതി, അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ UAPA ചുമത്തി കേസ്






































