കൊച്ചി. എറണാകുളം ജില്ല പഞ്ചായത്തിലെ സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസിൽ പൊട്ടിത്തെറി..കീഴ്മാട് ഡിവിഷനിൽ വ്യവസായി മുക്താറിനെ സ്ഥാനാർഥിയാക്കിയതിൽ എ.ഐ.സി.സി-കെപിസിസി നേതൃത്വത്തെ പരാതി അറിയിച്ച് ജില്ലയിലെ നേതാക്കൾ..സ്ഥാനാർഥി നിർണയത്തിൽ ദുരൂഹത ആരോപിച്ച് ഡിസിസി ജനറൽ സെക്രട്ടറിയും പരാതി നൽകി..ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി പട്ടിക പുനപരിശോധിക്കുമെന്ന് കെ പി സി സി നേതൃത്വം..
എറണാകുളം ജില്ലാ പഞ്ചായത്തിലെ കീഴ്മാട് ഡിവിഷനിൽ വ്യവസായി മുക്താറിനെ സ്ഥാനാർഥിയാക്കിയതിലാണ് വിവാദം പുകയുന്നത്..വ്യവസായിൽ നിന്ന് ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് പണം വാങ്ങിയാണ് സ്ഥാനാർഥിത്വം നൽകിയത് എന്നാണ് ആരോപണം.മണ്ഡലത്തിലെ മുതിർന്ന നേതാക്കളെ തഴഞ്ഞ് ഡിസിസി പ്രസിഡൻ്റ് തീരുമാനം എടുത്തുവെന്ന് ജില്ലയിലെ മുതിർന്ന നേതാക്കൾ കെ പി സി സി പ്രസിഡൻ്റിനെയും ദീപാ ദാസ് മുൻഷിയേയും അറിയിച്ചു.ഡിസിസി പ്രസിഡൻ്റ് ഏകാധിപത്യയെ പോലെ പെരുമാറുന്നുവെന്നും യോഗത്തിൽ നേതാക്കൾ മാത്യു കുഴൽനാടാനും അബ്ദുൾ മുത്തലിബും പറഞ്ഞു..യോഗത്തിൽ വിമർശനം ഉയർന്നതോടെ പ്രതിപക്ഷ നേതാവ് യോഗത്തിൽ നിന്ന് ഇറങ്ങിപോയി…വിഷയത്തിൽ പുനപരിശോധന വേണമെന്ന ആവശ്യമാണ് ജില്ലയിലെ നേതാക്കൾ ഉന്നയിക്കുന്നത്.മുക്താറിൻ്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് ഡിസിസി ജനറൽ സെക്രട്ടറി എഐസിസിക്ക് പരാതി നൽകി.
കീഴ്മാട് ഡിവിഷനിൽ നിന്ന് മുക്താറിനെ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സ്ഥാനാർഥികളും കെ പി സി സിക്ക് കത്തയച്ചു..മുക്താറിനെ മാറ്റിയില്ലെങ്കിൽ സ്ഥാനാർഥിത്വത്തിൽ നിന്ന് പിൻമാറുമെന്നാണ് വാഴക്കുളം പഞ്ചായത്തിലെ 24 കോൺഗ്രസ് സ്ഥാനാർഥികളുടെ ഭീഷണി.ഡിവിഷനിലെ പ്രദേശിക നേതാക്കളും പരാതികളുമായി രംഗത്തെത്തിയിട്ടുണ്ട്
വിഷയത്തിൽ പുനപരിശോധന നടത്താനാണ് കെ പി സി സി നേതൃത്വത്തിൻ്റെ നിർദേശം..
Home News Breaking News സീറ്റ് വിറ്റോ ?,എറണാകുളം ജില്ലാ പഞ്ചായത്തിലെ സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസിൽ പൊട്ടിത്തെറി





































