തമിഴ്നാട് സ്വദേശി വർക്കല റിസോർട്ടിലെ നീന്തൽ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ

Advertisement

വർക്കല. തമിഴ്നാട് സ്വദേശി റിസോർട്ടിലെ നീന്തൽ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ

കൊടൈക്കനാൽ സ്വദേശിയായ ദാവൂദ് ഇബ്രാഹിം സുലൈമാൻ ( 26 വയസ് ) ആണ് നീന്തൽ കുളത്തിൽ മുങ്ങിമരിച്ചത്

തിരുവമ്പാടിയിലെ സ്വകാര്യ ബീച്ച് റിസോർട്ടിലാണ് സംഭവം . സ്ത്രീകളും കുട്ടികളും ഉൾപ്പെടെ
കൊടൈക്കനാലിൽ നിന്നെത്തിയ 37 അംഗ  വിനോദയാത്ര സംഘമാണ് തിരുവമ്പാടിയിലെ സ്വകാര്യ ബീച്ച് റിസോർട്ടിൽ മുറിയെടുത്തത്. സ്വകാര്യ റിസോർട്ടിലെ നീന്തൽ കുളത്തിൽ സുഹൃത്തുക്കളുമൊത്ത് മുങ്ങി കളിക്കുകയായിരുന്നു ദാവൂദ് ഇബ്രാഹിം സുലൈമാൻ

ഏറ്റവും കൂടുതൽ സമയം വെള്ളത്തിനടിയിൽ മുങ്ങിയിരിക്കുന്നത് ആര് എന്ന് തരത്തിൽ മത്സരം നടത്തിയെന്ന് ഒപ്പം ഉണ്ടായിരുന്നവർ പോലീസിനോട് പറഞ്ഞു

ദാവൂദ് ഇബ്രാഹിം നീന്തൽകുളത്തിൽ മുങ്ങി കുറച്ച് സമയത്തിന് ശേഷം വെള്ളത്തിൽ പൊന്തി വരികയായിരുന്നു

യുവാവ് വെള്ളത്തിൽ മുങ്ങുന്ന സമയം മറ്റു സുഹൃത്തുക്കൾ അത് വീഡിയോയിൽ ചിത്രീകരിക്കുന്നുണ്ടായിരുന്നുവെന്നും ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ പോലീസിനോട് പറഞ്ഞു. മരിച്ച യുവാവിനോടൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ പറഞ്ഞ കാര്യങ്ങൾ പൂർണമായും പോലീസ് വിശ്വസിച്ചിട്ടില്ല

കൂടുതൽ അന്വേഷണത്തിലൂടെ മാത്രമേ സംഭവത്തിന് കൂടുതൽ വ്യക്തത വരുകയുള്ളു എന്ന് വർക്കല പോലീസ് . ബോധാവസ്ഥയിൽ ആയ യുവാവിനെ ഉടൻതന്നെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. മൃതദേഹം വർക്കല സ്വകാര്യ ആശുപത്രി മോർച്ചറിയിൽ

Advertisement