ചേര്‍ത്തല: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുടെ സ്‌കുട്ടറില്‍ നിന്നും സ്വര്‍ണ്ണാഭരണം കവര്‍ന്ന കേസിലെ പ്രതിയെ അര്‍ത്തുങ്കല്‍ പോലീസ് അറസ്റ്റ് ചെയ്തു എറണാകുളം ജില്ലയില്‍ പള്ളിപ്പുറം പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ കൈതക്കാട്ട് വീട്ടില്‍ നിന്നും മാരാരിക്കുളം നോര്‍ത്ത് പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ തയ്യില്‍ പറമ്പില്‍ വീട്ടില്‍ താമസിക്കുന്ന മോട്ടി(42)യെ ആണ് അര്‍ത്തുങ്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കളക്ഷന്‍ ഏജന്റായ മാരാരിക്കുളം വടക്ക് പഞ്ചായത്ത് സ്വദേശിനിയായ യുവതിയുടെ 4.5 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണ വളയാണ് ഇയാള്‍ മോഷ്ടിച്ചത്. കഴിഞ്ഞ മാസം നാലിന് രാവിലെയാണ് കേസിന് ആസ്പദമായ സംഭവം. അര്‍ത്തുങ്കല്‍ പോലീസ് ഇന്‍സ്പക്ടര്‍ ടോള്‍സണ്‍ പി ജോസഫിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച ആഭരണം ചേര്‍ത്തലയിലെ ഒരു ജൂവലറിയില്‍ വില്പന നടത്തി 52000 രൂപ പ്രതി കൈപ്പറ്റിയതായും കണ്ടെത്തി. പോലീസ് ഇന്‍സ്പക്ടര്‍ ടോള്‍സണ്‍ പി ജോസഫ്, എസ്‌ഐ രാജേഷ്.എന്‍, എഎസ്‌ഐ സുധി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജിതിന്‍, പ്രണവ് എന്നിവരുള്‍പ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
































