തിരുവനന്തപുരം.കേരള സർവകലാശാല ജാതി അധിക്ഷേപ പരാതിയിൽ പ്രതിഷേധവുമായി എസ്എഫ്ഐയും ഇടത് സെനറ്റ് അംഗങ്ങളും.. സർവ്വകലാശാലയിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ നേരിയ സംഘർഷം.. ഡീൻ സി എൻ വിജയകുമാരിയെ ന്യായീകരിക്കാനെത്തിയ ബിജെപി സിൻ്റിക്കേറ്റ് അംഗങ്ങളുടെ പ്രസ്താവന വിവാദമായി.. എം വിൻസെൻ്റ് എം എൽ എ യുടെ നേതൃത്വത്തിൽ കോൺഗ്രസ് സെനറ്റ് അംഗങ്ങളും പ്രതിഷേധിച്ചു..
ജാതി അധിക്ഷേപ പരാതി ഉയർന്ന സി എൻ വിജയകുമാരിയെ പുറത്താക്കുക, വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മൽ രാജിവയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു SFI മാർച്ച്.. പൊലീസ് ബാരിക്കേഡുകൾ മറികടന്ന് സർവകലാശാല പടിക്കെട്ട് വരെ എത്തി പ്രതിഷേധിച്ചു
അതേസമയം സർവകലാശാല ആസ്ഥാനത്ത് ചേർന്ന സെനറ്റ് യോഗം ഇന്നും സ്തംഭിച്ചു. കേരള സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. വി പി മഹാദേവൻപിള്ളയ്ക്ക് അനുശോചനം അറിയിച്ചതിന് പിന്നാലെ ഇടത് അംഗങ്ങൾ പ്ലക്കാർഡുകളുമായി വിജയകുമാരിക്കെതിരെ പ്രതിഷേധിച്ചു.
യോഗത്തിൽ നിന്ന് ഇറങ്ങിയ ബിജെപി അംഗങ്ങൾ വിജയകുമാരിയെ ന്യായീകരിക്കുന്നതിനിടെ നടത്തിയ പരാമർശം വിവാദമായി.
ദളിത് വ്യക്തിയാണ് വിജയകുമാരിയുടെ കുടുംബാംഗങ്ങൾക്ക് ഭക്ഷണം വിളമ്പി നൽകുന്നത് എന്ന പരാമര്‍ശമാണ് വിവാദമായത്. പിന്നാലെ ഇത് കണ്ടു നിന്ന എസ്എഫ്ഐ പ്രവർത്തകരും ബിജെപി അംഗങ്ങളും തമ്മിൽ വാക്ക് തർക്കം.
ഗവേഷക വിദ്യാർഥി വിപിൻ വിജയൻ്റെ ജാതി അധിക്ഷേപ പരാതിയിൽ വിജയകുമാരിക്കെതിരെ നടപടി സ്വീകരിക്കും വരെ പ്രതിഷേധം തുടരാനാണ് എസ്എഫ്ഐ തീരുമാനം. അതേസമയം വിജയകുമാരി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.





































