Home News Breaking News അഞ്ച് പേർക്ക് പുതുജന്മം നൽകി റോസമ്മ യാത്രയായി

അഞ്ച് പേർക്ക് പുതുജന്മം നൽകി റോസമ്മ യാത്രയായി

Advertisement

കോട്ടയം. പാലായിൽ അപകടത്തിൽ പരിക്കേറ്റ് മരിച്ച റോസമ്മ ഉലഹന്നാന്റെ അവയവങ്ങൾ ദാനം ചെയ്തു. അപകടത്തെ തുർടർന്ന് ചികിത്സയിലായിരുന്ന റോസമ്മ ചികിത്സയിലിരിക്കെയാണ് മസ്തിഷ്ക മരണം സംഭവിച്ചത്. കേസിൽ ഡമ്മി പ്രതിയെ ഹാജരാക്കി യഥാർത്ഥ പ്രതി രക്ഷപ്പെട്ടിരുന്നു.

കഴിഞ്ഞ അഞ്ചാം തിയതിയായിരുന്നു ആ അപകടം ഉണ്ടായത്. ഭർത്താവിനൊപ്പം ജോലി കഴിഞ്ഞ് വരുന്നതിനിടെയാണ് ഇവരുടെ ഓട്ടോറിക്ഷയിൽ ഒരു കാർ ഇടിക്കുന്നത്. അപകടത്തിൽ ഗുരുതരമായി
പരിക്കേറ്റ് റോസമ്മ ചികിത്സയിലിരിക്കെ ഇന്നലെ മസ്തിഷ്ക്ക മരണം സംഭവിച്ചു. ഇതേ തുടർന്നാണ് ബന്ധുക്കൾ ആ തീരുമാനം എടുത്തത്. രണ്ട് വൃക്കകളും കണ്ട് നേതൃപടലങ്ങളും കരളും ദാനം ചെയ്തത്. ഇക്കാര്യം
ആരോഗ്യ മന്ത്രിയെ ബന്ധുക്കൾ നേരിട്ട അറിയിക്കുകയും ചെയ്തു.

കോട്ടയം മെഡിക്കൽ കോളേജിലും കൊച്ചി അമൃത ആശുപത്രിയും കോട്ടയം ചൈതന്യ കണ്ണാശുപത്രിയിലേക്കുമാണ് അവയവങ്ങൾ കൊണ്ടുപോയത്. അതേസമയം കേസിലെ പ്രതിയായ ജോർജ്ജ്കുട്ടി ആനിത്തോട്ടത്തിലെ
ഇതുവരെ പിടികൂടിയില്ല.. സംഭത്തിന് ശേഷം ഡമ്മി പ്രതിയെ സ്റ്റേഷനിൽ
ഹാജരാക്കി ഇയാൾ രക്ഷപ്പെട്ടിരുന്നു. റോസമ്മയുടെ മരണം സംഭവിച്ചതോടെ
ഇയാളെ കണ്ടെത്താനുള്ള അന്വേഷം പൊലീസ് ഊർജ്ജിതമാക്കി.

Advertisement