ശബരിമല മണ്ഡലകാല മകരവിളക്ക്‌: 32 സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു

Advertisement

ശബരിമല മണ്ഡലകാല മകരവിളക്ക്‌ തീർഥാടന തിരക്ക്‌ പരിഗണിച്ച്‌ റെയിൽവേ 32 സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. ചെന്നൈ, ഹൈദരാബാദ്‌ എന്നിവിടങ്ങളെ ബന്ധിച്ചാണ്‌ സർവീസുകൾ.


• കാക്കിനട ട‍ൗൺ– കോട്ടയം (07109) പ്രതിവാര സ്‌പെഷ്യൽ 17 മുതൽ ജനുവരി 19 വരെയുള്ള തിങ്കളാഴ്‌ചകളിൽ സർവീസ്‌ നടത്തും. പകൽ ഒന്നിന്‌ പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന്‌ വൈകിട്ട്‌ 5.30ന്‌ കോട്ടയത്ത്‌ എത്തും. കോട്ടയം –കാക്കിനട ട‍ൗൺ പ്രതിവാര എക്‌സ്‌പ്രസ്‌ സ്‌പെഷ്യൽ (07110) 18 മുതൽ ജനുവരി 20 വരെയുള്ള ചൊവ്വാഴ്‌ചകളിൽ സർവീസ്‌ നടത്തും. രാത്രി 8.30 ന്‌ പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന്‌ രാത്രി കാക്കിനടയിൽ എത്തും.


• ഹസ‍ൂർ സാഹിബ്‌ നന്ദേഡ്‌ –കൊല്ലം പ്രതിവാര എക്‌സ്‌പ്രസ്‌ സ്‌പെഷ്യൽ (07111) 20 മുതൽ ജനുവരി 15 വരെയുള്ള വ്യാഴാഴ്‌ചകളിൽ സർവീസ്‌ നടത്തും. രാവിലെ 10 ന്‌ പുറപ്പെടുന്ന ട്രെയിൻ മൂന്നാംദിവസം പുലർച്ചെ മൂന്നിന്‌ കൊല്ലത്ത്‌ എത്തും. കൊല്ലം–ഹസൂർ സാഹിബ്‌ നന്ദേഡ്‌ പ്രതിവാര സ്‌പെഷ്യൽ എക്‌സ്‌പ്രസ്‌ (07112) 22 മുതൽ ജനുവരി 17 വരെയുള്ള ശനിയാഴ്‌ചകളിൽ സർവീസ്‌ നടത്തും. പുലർച്ചെ 5.40 ന്‌ പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന്‌ രാത്രി 9.30 ന്‌ ഹസൂർ സാഹിബ്‌ നന്ദേഡിൽ എത്തും.


• ചർളപ്പള്ളി–കൊല്ലം പ്രതിവാര സ്‌പെഷ്യൽ എക്‌സ്‌പ്രസ്‌ (07113) 18 മുതൽ ജനുവരി 13 വരെയുള്ള ചൊവ്വാഴ്‌ചകളിൽ സർവീസ്‌ നടത്തും. പകൽ 11.20 ന്‌ പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന്‌ രാത്രി 10 ന്‌ കൊല്ലത്ത്‌ എത്തും. കൊല്ലം –ചർളപ്പള്ളി പ്രതിവാര സ്‌പെഷ്യൽ എക്‌സ്‌പ്രസ്‌ (07114) 20 മുതൽ ജനുവരി 15 വരെയുള്ള വ്യാഴാഴ്‌ചകളിൽ സർവീസ്‌ നടത്തും. പുലർച്ചെ 2.30 ന്‌ പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന്‌ പകൽ 12.30 ന്‌ ചർളപ്പള്ളിയിലെത്തും.


• “മച്ചിലിപട്ടണം–കൊല്ലം പ്രതിവാര സ്‌പെഷ്യൽ (07101) 14 മുതൽ ജനുവരി 2 വരെയുള്ള വെള്ളിയാഴ്‌ചകളിൽ സർവീസ്‌ നടത്തും. വൈകിട്ട്‌ 4.30 ന്‌ പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന്‌ രാത്രി 10 ന്‌ കൊല്ലത്ത്‌ എത്തും. കൊല്ലം–മച്ചിലിപ്പട്ടണം സ്‌പെഷ്യൽ പ്രതിവാര സ്‌പെഷ്യൽ 16 മുതൽ ജനുവരി 4 വരെയുള്ള ഞായറാഴ്‌ചകളിൽ സർവീസ്‌ നടത്തും. പുലർച്ച 2.30 ന്‌ പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന്‌ രാവിലെ എട്ടിന്‌ മച്ചിലിപ്പട്ടണത്ത്‌ എത്തും.


• നരസപ്പുർ–കൊല്ലം സ്‌പെഷ്യൽ പ്രതിവാര (07105) 16, 18 തീയതികളിൽ സർവീസ്‌ നടത്തും. പകൽ മൂന്നിന്‌ പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന്‌ രാത്രി 10 ന്‌ കൊല്ലത്ത്‌ എത്തും. കൊല്ലം–നരസപ്പുർ സ്‌പെഷ്യൽ (07106) 18, 20 തീയതികളിൽ സർവീസ്‌ നടത്തും. പുലർച്ചെ 2.30 ന്‌ പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന്‌ രാവിലെ ഏഴിന്‌ നരസപ്പുരിൽ എത്തും.


• ചർളപ്പള്ളി– കൊല്ലം സ്‌പെഷ്യൽ (07107) 17, 19 തീയതികളിൽ സർവീസ്‌ നടത്തും. പകൽ 12 ന്‌ പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന്‌ രാത്രി 10 ന്‌ കൊല്ലത്ത്‌ എത്തും. കൊല്ലം–ചർളപ്പള്ളി സ്‌പെഷ്യൽ പ്രതിവാര എക്‌സ്‌പ്രസ്‌ (07108) 19, 21 തീയതികളിൽ സർവീസ്‌ നടത്തും. പകൽ 2. 30 പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന്‌ രാവിലെ 10.30 ന്‌ ചർളപ്പള്ളിയിൽ എത്തും.


• ചെന്നൈ എഗ്‌മൂർ–കൊല്ലം എക്‌സ്‌പ്രസ്‌ സ്‌പെഷ്യൽ (06111) 14 മുതൽ ജനുവരി 14 വരെയുള്ള വെള്ളിയാഴ്‌ചകളിൽ സർവീസ്‌ നടത്തും. രാത്രി 11.55 ന്‌ പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന്‌ വൈകിട്ട്‌ 4.30 ന്‌ കൊല്ലത്ത്‌ എത്തും. കൊല്ലം-–ചെന്നൈ എഗ്‌മൂർ പ്രതിവാര സ്‌പെഷ്യൽ (06112) 15 മുതൽ ജനുവരി 17 വരെയുള്ള ശനിയാഴ്‌ചകളിൽ സർവീസ്‌ നടത്തും.

ചെന്നൈ സെൻട്രൽ–കൊല്ലം സ്‌പെഷ്യൽ (06117) 22 മുതൽ ജനുവരി 24 വരെയുള്ള ശനിയാഴ്‌ചകളിൽ സർവീസ്‌ നടത്തും. രാത്രി 11.50 ന്‌ പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന്‌ വൈകിട്ട്‌ 4.30 ന്‌ കൊല്ലത്ത്‌ എത്തും. കൊല്ലം–ചെന്നൈ പ്രതിവാര എക്‌സ്‌പ്രസ്‌ (06118) 23 മുതൽ ജനുവരി 25 വരെയുള്ള ഞായറാഴ്‌ചകളിൽ സർവീസ്‌ നടത്തും. വൈകിട്ട്‌ 6.30 ന്‌ പുറപ്പെട്ട്‌ പിറ്റേന്ന്‌ പകൽ 11.30 ന്‌ ചെന്നൈയിൽ എത്തും.


• മച്ചിലിപ്പട്ടണം–കൊല്ലം സ്‌പെഷ്യൽ (07101)14 മുതൽ 28 വരെയും ഡിസംബർ 26, ജനുവരി രണ്ട്‌ തീയതികളിലും സർവീസ്‌ നടത്തും. വൈകിട്ട്‌ 4.30 മുതൽ പുറപ്പെട്ട്‌ പിറ്റേന്ന്‌ രാത്രി 10 ന്‌ കൊല്ലത്ത്‌ എത്തും. കൊല്ലം–മച്ചിലിപ്പട്ടണം സ്‌പെഷ്യൽ (07102) 16,23, 30 , ഡിസംബർ 28, ജനുവരി 4 തീയതികളിൽ സർവീസ്‌ നടത്തും. പകൽ 2.30 ന്‌ പുറപ്പെട്ട്‌ പിറ്റേന്ന്‌ രാവിലെ എട്ടിന്‌ മച്ചിലിപ്പട്ടണത്ത്‌ എത്തും.


• മച്ചിലിപ്പട്ടണം–കൊല്ലം പ്രതിവാര സ്‌പെഷ്യൽ (07103) ഡിസംബർ 5, 12, 19 , ജനുവരി 9, 16 തീയതികളിൽ സർവീസ്‌ നടത്തും. പകൽ 11 ന്‌ പുറപ്പെട്ട്‌ പിറ്റേന്ന്‌ രാത്രി 10 ന്‌ കൊല്ലത്ത്‌ എത്തും. തിരിച്ചുള്ള കൊല്ലം–മച്ചിലിപ്പട്ടണം സ്‌പെഷ്യൽ (07104) ഡിസംബർ 7, 14, 21 , ജനുവരി 11, 18 തീയതികളിൽ സർവീസ്‌ നടത്തും. പുലർച്ചെ 2.30 ന്‌ പുറപ്പെട്ട്‌ പിറ്റേന്ന്‌ പകൽ 12. 30 ന്‌ മച്ചിലിപ്പട്ടണത്ത്‌ എത്തും.


• നരസപ്പുർ–കൊല്ലം സ്‌പെഷ്യൽ 16 മുതൽ ജനുവരി 18 വരെയുള്ള ഞായറാഴ്‌ചകളിൽ സർവീസ്‌ നടത്തും. പകൽ മൂന്നിന്‌ പുറപ്പെട്ട്‌ പിറ്റേന്ന്‌ രാത്രി 10 ന്‌ കൊല്ലത്തുഎത്തും. തിരിച്ചുള്ള കൊല്ലം –നരസപ്പുർ സ്‌പെഷ്യൽ (07106) 18 മുതൽ ജനുവരി 20 വരെയുള്ള ചൊവ്വാഴ്‌ചകളിൽ സർവീസ്‌ നടത്തും. പുലർച്ചെ 2.30 ന്‌ പുറപ്പെട്ട്‌ പിറ്റേന്ന്‌ രാവിലെ ഏഴിന്‌ നരസപ്പുരിൽ എത്തും.

ചർളപ്പള്ളി-–കൊല്ലം സ്‌പെഷ്യൽ (07107) 17 മുതൽ ജനുവരി 19 വരെയുള്ള തിങ്കളാഴ്‌ചകളിൽ സർവീസ്‌ നടത്തും. പകൽ 12 ന്‌ പുറപ്പെട്ട്‌ പിറ്റേന്ന്‌ രാത്രി 10 ന്‌ കൊല്ലത്ത്‌ എത്തും. കൊല്ലം –ചർളപ്പള്ളി സ്‌പെഷ്യൽ 19 മുതൽ ജനുവരി 21 വരെയുള്ള ബുധനാഴ്‌ചകളിൽ സർവീസ്‌ നടത്തും. പുലർച്ചെ 2.30 ന്‌ പുറപ്പെട്ട്‌ പിറ്റേന്ന്‌ രാത്രി 10.30 ന്‌ ചർളപ്പള്ളിയിൽ എത്തും.

Advertisement