കോടിമതയിൽ അന്തർ സംസ്ഥാന ബസ് ഡ്രൈവറെ യാത്രക്കാർ മർദ്ദിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ

Advertisement

കോട്ടയം. കോടിമതയിൽ അന്തർ സംസ്ഥാന ബസ് ഡ്രൈവറെ യാത്രക്കാർ മർദ്ദിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. കോട്ടയം, ആലപ്പുഴ, കൊല്ലം സ്വദേശികളാണ് അറസ്റ്റിൽ ആയത്. സമയത്ത് എത്തണമെന്ന് ഡ്രൈവറെ നിർദ്ദേശിച്ചതിനെ തുടർന്നായിരുന്നു മർദ്ദനം ഉണ്ടായത്

ചങ്ങനാശേരി തോട്ടയ്ക്കാട് സ്വദേശികളായ മനു മോഹൻ, അഖിൽ കെ.രവി ,കൊല്ലം ചടയമംഗലം സ്വദേശി അനന്തു കൃഷ്ണൻ,ആലപ്പുഴ കുന്നുമ്മ സ്വദേശി സഞ്ജു എസ് എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ടയിൽ നിന്നും ബാംഗ്ലൂരിലേയ്ക്കു സർവീസ് നടത്തുന്ന അന്തർ സംസ്ഥാന സ്വകാര്യ ബസ് ഡ്രൈവറാണ് ഈ കഴിഞ്ഞ ഏഴാം തീയതി മർദ്ദനത്തിനിരയായത്.
ചിങ്ങവനത്തു നിന്നും, കോടിമതയിൽ നിന്നുമായി രണ്ട് യുവാക്കൾ ഓൺലൈനായി സീറ്റ് ബുക്ക് ചെയ്തിരുന്നു. ഗതാഗതക്കുരുക്ക് മൂലം ചിങ്ങവനത്ത് ബസ് വൈകിയെത്തിയിട്ടും യാത്രക്കാർ എത്തിയിരുന്നില്ല. തുടർന്ന് അടുത്ത സ്റ്റോപ്പായ കോടിമതിയിലെത്താൻ യാത്രക്കാരോട് ഡ്രൈവർ നിർദ്ദേശിക്കുകയായിരുന്നു.വരുന്നതിന് മുൻപ് ബസെടുത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിലാണ് ഡ്രൈവറെ അസഭ്യം പറയുകയും മർദ്ദിച്ചതും.ആക്രമണത്തിൽ പരിക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

Advertisement