തിരുവനന്തപുരം. മെഡിക്കൽ കോളജിൽ ചികിത്സ കിട്ടാതെ ഹൃദ്രോഗിയായ വേണു മരിച്ചെന്ന പരാതി. ചികിത്സാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നുവെന്ന് അന്വേഷണസംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ.പ്രോട്ടോകോൾ അനുസരിച്ചുള്ള ചികിത്സ നൽകിയെന്ന് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.രേഖകൾ സഹിതം ഡോക്ടർമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക നിഗമനം.
ഹൃദയാഘാതം സംഭവിച്ച് 24 മണിക്കൂർ കഴിഞ്ഞാണ് രോഗിയെ മെഡിക്കൽ കോളജിൽ എത്തിച്ചതെന്ന്
രേഖകൾ. ചികിത്സാ കാര്യങ്ങൾ യഥാസമയം ബന്ധുക്കളെ അറിയിക്കുന്നതിൽ വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കും.വേണു ഓഡിയോ സന്ദേശം അയക്കാൻ ഇടയായ സാഹചര്യം എന്താണെന്ന് അന്വേഷിക്കും. വേണുവിൻ്റെ കൂട്ടിരിപ്പുകാരിൽ നിന്ന് കൂടി വിവരം തേടും.
കൂടുതൽ അന്വേഷണം വേണമോ എന്നുള്ള കാര്യം ഡി എം ഇ യുമായി ആലോചിച്ചു തീരുമാനിക്കും. അന്വേഷണസംഘം റിപ്പോർട്ട് നാളെ DME ക്ക് സമർപ്പിക്കും.




































