തിരുവനന്തപുരം.ശബരിമല സ്വർണ്ണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വിദേശ യാത്രയിൽ അന്വേഷണം ആരംഭിച്ചു
SIT.2019 നും 2025 നും ഇടയിൽ നടത്തിയ വിദേശ യാത്രകൾ അന്വേഷിക്കുന്നത്. ഇക്കാര്യത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ
ഇന്ന് എസ്.പി മാരായ ശശിധരൻ,ബിജോയ് എന്നിവരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു.സുഭാഷ് കപൂർ മോഡൽ അന്താരാഷ്ട്ര
സ്വർണ്ണക്കടത്തെന്ന കോടതി സംശയം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് SIT നീക്കം.അതേ സമയം പേരൂർക്കട വ്യാജ മാല
മോഷണ കേസിലെ ആരോപണ വിധേയനായ SHO യേ SIT യിൽ ഉൾപ്പെടുത്താനുള്ള നീക്കം
വിവാദമായതിന് പിന്നാലെ ഉപേക്ഷിച്ചു.





































