ചവറ.തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയുടെ അനാസ്ഥകാരണം രോഗി മരിച്ച സംഭവത്തിൽ ഡോക്ടർമാർക്കെതിരെ കേസെടുക്കണമെന്ന നിലപാടിൽ ഉറച്ചു മരിച്ച വേണുവിന്റെ കുടുംബം. രണ്ട് ഡോക്ടർമാരുടെ പേര് സഹിതമാണ് സിന്ധു പരാതി നൽകിയിരിക്കുന്നത്. ഈ പരാതിയിലാണ് ഡോക്ടർമാർക്കെതിരെ കേസെടുക്കണമെന്ന് കുടുംബം പറയുന്നത്. അടിയന്തരമായി ആൻജിയോഗ്രാം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് വേണുവിനെ കൊല്ലം ജില്ലാ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ജീവനക്കാരുടെ പെരുമാറ്റം വളരെ മോശമായിരുന്നു എന്നും കൃത്യമായ ചികിത്സ ലഭിച്ചില്ലെന്നും വേണു പുറത്തുവിട്ട ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്.
ഈ സംഭാഷണം ആരോഗ്യവ ഗുപ്പിനെ വെട്ടിലാക്കി. വേണുവിന്റെ മരണം ഒറ്റപ്പെട്ട സംഭവമല്ല എന്നും, ആരോഗ്യ വകുപ്പിന്റെ സിസ്റ്റം തകർന്നതിന്റെ ഒടുവിലത്തെ ഇരയാണ് വേണു എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. അതേസമയം വീഴ്ചയുണ്ടായിട്ടില്ലെന്ന് മെഡിക്കൽ കോളജിലെ കാർഡിയോളജി വിഭാഗം ഡോക്ടർമാർ ആവർത്തിച്ചു പറയുന്നത്.
അതേസമയം വേണു ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് തിങ്കളാഴ്ച സമർപ്പിക്കും.അന്വേഷണ സംഘം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ മൊഴിയെടുത്തു.ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡോക്ടർ ടി കെ പ്രേമലതയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.






































