വെഞ്ഞാറമൂട്ടിൽ നിന്നും കൊല്ലം അയത്തിൽ സ്വദേശിയായ വിദ്യാർഥിയെ കാണാതായി

Advertisement

തിരുവനന്തപുരം.വെഞ്ഞാറമൂട്ടിൽ നിന്നും കൊല്ലം അയത്തിൽ സ്വദേശിയായ വിദ്യാർഥിയെ കാണാതായി. മുഹമ്മദ് സഹദിനെയാണ്  കാണാതായത്. ഈ മാസം രണ്ടാം തീയതി വൈകിട്ടോടെയാണ് വെഞ്ഞാറമൂട്ടിൽ നിന്നും വിദ്യാർഥിയെ കാണാതായത്.


കൊല്ലം അയത്തിൽ സ്വദേശിയായ മുഹമ്മദ് സഹദ് മദ്രസ പഠനത്തിനായി വെഞ്ഞാറമൂട്ടിൽ എത്തിയതാണ്. ഈ മാസം രണ്ടിന് സഹപാഠിയുമായുള്ള തർക്കത്തെ തുടർന്ന് മദ്രസാ അധ്യാപകൻ മുഹമ്മദ് സഹദിനെ തല്ലി എന്നാണ് കുടുംബം പറയുന്നത്. ഇതിൽ മനംനൊന്ത് ഇറങ്ങിപ്പോയെന്നാണ് പരാതി

മുഹമ്മദ് സഹദിനായി പോലീസും ബന്ധുക്കളും തിരച്ചിൽ തുടരുകയാണ്. സാമൂഹിക മാധ്യമങ്ങൾ വഴി ഫോട്ടോ പ്രചരിപ്പിച്ചും അന്വേഷണം നടക്കുന്നു. പോകാൻ സാധ്യതയുള്ള ഇടങ്ങളിൽ പരിശോധിച്ച എങ്കിലും കണ്ടെത്താനായില്ല. മുഹമ്മദ് സഹദിനെ തിരിച്ചറിയുന്നവർ  അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 1800 425  2025 എന്ന നമ്പറിലോ ബന്ധപ്പെടണമെന്നാണ് അറിയിപ്പ്

Advertisement