മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ അനുവദിച്ചില്ല, കട അടിച്ച് തകർത്ത്,അക്രമം

Advertisement

ഇടുക്കി.മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ അനുവദിച്ചില്ലെന്ന് പറഞ്ഞ് അടിമാലിയിൽ കട അടിച്ച് തകർത്തു.
മദ്യലഹരിയിൽ ആയിരുന്നു മച്ചിപ്ലാവ് സ്വദേശി ഷിജു അക്രമം നടത്തിയത്. പൊലീസ് എത്തുന്നതിന് മുൻപായി ഇയ്യാൾ സ്വയം പരിക്കേൽപ്പിച്ചു.

ഫോൺ ചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിമാലി ബസ്റ്റാൻഡിൽ എത്തിയ ഷിജു, മദ്യലഹരിയിലാണ് എന്ന് ബോധ്യപ്പെട്ടതോടെ കട ഉടമ പറ്റില്ലെന്ന് പറഞ്ഞു.
പെട്ടെന്ന് പ്രകോപിതനായ മച്ചിപ്ലാവ് സ്വദേശി അസഭ്യം പറയുകയും, അക്രമം നടത്തുകയുമായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. ബഹളം കേട്ട് സമീപത്തെ കടക്കാരെല്ലാം
ഓടിയെത്തിയപ്പോഴേക്കും, ബാർബർ ഷോപ്പിന്റെ ചില്ലുകൾ ഷിജു അടിച്ച് തകർത്തു. വിവരം അറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും ഷിജു സ്വയം മുറിവേൽപ്പിക്കാൻ
ആരംഭിച്ചു.
….ഹോൾഡ്…….
മദ്യലഹരിയിൽ നടത്തിയ പരാക്രമം ആണെന്നാണ് പൊലീസ് പറയുന്നത്. ശരീരത്തിൽ പരിക്കേറ്റ ഇയ്യാളെ സമീപത്തെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.
ആക്രമം നടത്തിയതിനും, പരിഭ്രാന്തി സൃഷ്ടിച്ചിതിനും ഇയ്യാൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അടിമാലി പൊലീസ് അറിയിച്ചു.

Advertisement