അങ്കമാലി ,കറുകുറ്റിയിൽ ആറുമാസം പ്രായമുള്ള പേരകുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മൂമ്മ കുറ്റം സമ്മതിച്ചു. കുടുംബത്തോട് ദേഷ്യം തോന്നിയപ്പോൾ ചെയ്ത് പോയതെന്നാണ് മൊഴി. കൊലപ്പെട്ട ഡെൽനയുടെ മൃതദേഹം സംസ്കരിച്ചു.
കുട്ടിയെ കുളിപ്പിച്ച് അമ്മൂമ്മയുടെ അടുത്ത് കിടത്തി മിനിറ്റുകൾക്കമായിരുന്ന ആക്രമണം.
വീട്ടിൽ നിന്ന് ചോരപുരണ്ട കത്തി കണ്ടെത്തിയതോടെ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് ഉറപ്പിച്ചു.
അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ അമ്മുമ്മ റോസ്ലിൻ കുറ്റസമ്മതം നടത്തി.
കൊലപാതകത്തിന് മറ്റ് കാരണങ്ങൾ ഇല്ലെന്നാണ് പോലീസ് നിഗമനം.
കുഞ്ഞിനെ കൊലപെടുത്തിയ ശേഷവും മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച റോസിലി ആശുപത്രിയിൽ തുടരവെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കത്തി കൊണ്ട് കഴുത്ത് മുറിച്ചായിരുന്നു ആക്രമണം. കൊലപാതകമെന്ന് ഉറപ്പിക്കുന്നതാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. ആന്‍റണി–റൂത്ത് ദമ്പതികളുടെ രണ്ടാമത്തെ മകളാണ് കൊല്ലപ്പെട്ട ഡെൽന. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ച ഡെൽനയുടെ മൃതദേഹം ഇടക്കുന്നം സെന്റ് ആന്റണീസ് പള്ളിയിൽ സംസ്കരിച്ചു.





































