തിരുവനന്തപുരം. ശബരിമലയിലെ സ്വർണമാകെ മറിച്ച് വിൽക്കുന്നതിനുള്ള ഗൂഢാലോചനയാണ് നടന്നതെന്നും
വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടണമെന്നും ബിജെപി നേതാവ് എം ടി രമേശ് ആവശ്യപ്പെട്ടു.
തട്ടിപ്പിന് പിന്നിൽ എൻ. വാസുവാണ്.എൻ. വാസു വെറും വാസുവല്ല, സഖാവ് വാസുവാണ്
എൻ. വാസു ദേവസ്വം പ്രസിഡന്റായത് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ താത്പര്യപ്രകാരമാണ്
എന്തുകൊണ്ടാണ് വാസുവിനെ അറസ്റ്റ് ചെയ്യാത്തത്? വാസുവിനെ ചടങ്ങിന് ചോദ്യം ചെയ്ത് വിട്ടയച്ചു
എസ്ഐടി സംഘം സംസ്ഥാന സർക്കാറിന് കീഴിലുള്ളതായതിനാൽ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടണമെന്ന് ബിജെപി ആവശ്യ പ്പെടുന്നു






































