തൃശൂര്‍.സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം – വീണ്ടും മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി മമ്മൂട്ടി. ഭ്രമയുഗം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മമ്മൂട്ടിയെ തേടി ഇത്തവണയും അവാർഡ് എത്തിയിരിക്കുന്നത്. ഇത് എട്ടാം തവണയാണ് മമ്മൂട്ടി മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടുന്നത്. ആദ്യ ചിത്രമായ ഫെമിനിച്ചി ഫാത്തിമയിലൂടെ ഷംല ഹംസ മികച്ച നടിക്കുള്ള അവാർഡ് നേടി. ജ്യോതിർമയിയും നേടി. മികച്ച നടനുള്ള പ്രത്യേക പരാർശത്തിന് ടൊവീനോ തോമസും ആസിഫ് അലിയും അർഹരായി.
ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ് ആണ് മികച്ച ചിത്രം. മഞ്ഞുമ്മൽ ബോയ്സിലൂടെ തന്നെ മികച്ച സംവിധായകനുള്ള പുരസ്കാരവും ചിദംബരം നേടി. മികച്ച കലാമൂല്യമുള്ള ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം ‘പ്രേമലു’ നേടി. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ഫെമിനിച്ചി ഫാത്തിമ സംവിധാനം ചെയ്ത ഫാസിൽ മുഹമ്മദ് കരസ്ഥമാക്കി.

മികച്ച സ്വഭാവനടി ലിജോ മോൾ ജോസ്, നടന്ന സംഭവം മികച്ച സ്വഭാവനടനുള്ള പുരസ്കാരം പങ്കിട്ട് സൗബിൻ ഷാഹിറും(മഞ്ഞുമ്മൽ ബോയ്സ്) സിദ്ധാർത്ഥ് ഭരതനും (ഭ്രമയുഗം)
മികച്ച സംഗീതം …സുഷിൻ ശ്യാം, ബൊഗേയ്ൻവില്ല മികച്ച ഗാനരചയിതാവ് വേടൻ, വിയർപ്പ് തുന്നിയിട്ട കുപ്പായം, മഞ്ഞുമ്മൽ ബോയ്സ്

മികച്ച നടി ഷംല ഹംസ , ഫെമിനിച്ചി ഫാത്തിമ. പ്രത്യേക പരാമർശം— ജ്യോതിർമയി (ബൊഗേയ്ൻവില്ല), ദർശന രാജേന്ദ്രൻ (പാരഡൈസ്). മികച്ച ചലച്ചിത്ര ലേഖനം – ഡോ. വത്സൻ വാതുശേരി. പ്രത്യേക ജൂറി അവാർഡ് – പാരഡൈസ്. മികച്ച വിഷ്വൽ എഫക്ട് – അജയന്റെ രണ്ടാം മോഷണം, മികച്ച വസ്ത്രാലങ്കാരം – സമീറ സനീഷ്, മികച്ച മേക്കപ്പ് റോണക്സ് സേവ്യർ
മികച്ച നവാഗത സംവിധായകന്‍ – ഫാസില്‍ മുഹമ്മദ് (ചിത്രം- ഫെമിനിച്ചി ഫാത്തിമ)
































